ജലവിതരണം മുടങ്ങി; കോട്ടയം മെഡിക്കൽ കോളേജിലെ പുതിയ സർജിക്കൽ ബ്ലോക്കിൽ വെള്ളമില്ല; ഇന്ന് പുലർച്ചെ നടത്തേണ്ട അടിയന്തര ശസ്ത്രക്രിയകൾ ഇത് വരെ തുടങ്ങിയിട്ടില്ല; ഗുരുതര വീഴ്ച

Spread the love

കോട്ടയം: കോടികൾ മുടക്കി നിർമ്മിച്ച കോട്ടയം മെഡിക്കൽ കോളേജിലെ പുതിയ സർജിക്കൽ ബ്ലോക്കിൽ വെള്ളമില്ല. ഇന്ന് പുലർച്ച നടത്തേണ്ട അടിയന്തര ശസ്ത്രക്രിയകൾ ഇത് വരെ തുടങ്ങിയിട്ടില്ല. വിവിധ ജില്ലകളിൽ നിന്ന് ശസ്ത്രക്രിയകൾക്കും മറ്റും ആശുപത്രിയിലെത്തിയ രോഗികൾ ഇതോടെ പ്രതിസന്ധിയിലായി.

video
play-sharp-fill

പുതിയ സർജിക്കൽ ബ്ലോക്കിലേക്ക് വെള്ളമെത്തിക്കുന്ന മോട്ടർ കേടുവന്നത് ആണ് ജലവിതരണം മുടങ്ങാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ മുതൽ ജലവിതരണം മുടങ്ങിയിട്ടും അധികൃതർ വേണ്ട നടപടികൾ എടുത്തില്ല.

ശുചിമുറിയിൽ പോകാൻ പോലും പ്രയാസപ്പെടുകയാണ്. ആയിരക്കണക്കിന് രോഗികൾ എത്തുന്ന ആശുപത്രിയിൽ ബദൽ സൗകര്യമൊരുക്കാത്തതാണ് പ്രതിസന്ധിയായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കിഫ്ബിയില്‍നിന്നും 257 കോടി രൂപ ചെലവിട്ടു നിർമിച്ച പുതിയ സർജിക്കൽ ബ്‌ളോക്ക് ഈ കഴിഞ്ഞ 16 നാണ് മുഖ്യമന്ത്രി നാടിന് സമർപ്പിച്ചത്. 460 കിടക്കകളും 14 ഓപ്പറേഷൻ തിയറ്ററുകളും അടങ്ങുന്നതാണ് പുതിയ സർജിക്കൽ ബ്‌ളോക്ക്.