
കോട്ടയം : കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിർത്തിവെച്ച ശസ്ത്രക്രിയകൾ ഇന്ന് മുതൽ പുന:രാരംഭിക്കും. പുതിയ കാഷ്വാലിറ്റി ബ്ളോക്കിൽ നാലു ടേബിളുകളിൽ ശസ്ത്രക്രിയ നടത്തും.
നേരത്തെ തീയതി നിശ്ചയിച്ച ശസ്ത്രക്രിയകൾ മുൻഗണനാക്രമം അനുസരിച്ച് ആരംഭിക്കും.10 ശസ്ത്രക്രിയാ ടേബിളുകളാണുണ്ടായിരുന്നത്. നാലുടേബിളുകൾ അത്യാഹിത വിഭാഗത്തിലും ബാക്കി ട്രോമ കെയർ വിഭാഗത്തിലും സജ്ജമാക്കും.
നാലു ശസ്ത്രക്രിയകൾ ഒരേ സമയം ചെയ്യാനാകും. പഴയ സർജിക്കൽ ബ്ളോക്കിലെ ഉപകരണങ്ങളും ഫർണിച്ചറുകളും പുതിയ ബ്ളോക്കിലേയ്ക്ക് മാറ്റുന്ന പ്രവർത്തനവും ഊർജ്ജിതമായി നടക്കുകയാണ്.കിഫ്ബി ഫണ്ടുപയോഗിച്ച് നിർമ്മിച്ച പുതിയ ശസ്ത്രക്രിയോ ബ്ളോക്കിന്റെ പ്രവർത്തനം സെപ്തംബറിനുള്ളിൽ പൂർണ സജ്ജമാകും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം നവമിയെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കും.കെട്ടിടമിടിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച ബിന്ദുവിന്റെ മകൾ നവമിയുടെ തുടർ ചികിത്സ ന്യൂറോ വിഭാഗത്തിൽ ഇന്ന് മുതൽ ആരംഭിക്കും. അമ്മയുടെ വിയോഗത്തിന്റെ പശ്ചാത്തലത്തിൽ പ്രത്യേക മാനസിക പിന്തുണ നൽകി ചികിത്സ ഉറപ്പാക്കാനാണ് തീരുമാനം.