കോ​​​​ട്ട​​​​യം മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജി​​​​ൽ നി​​​​ർ​​​​മാ​​​​ണം പൂ​​​​ർ​​​​ത്തി​​​​യാ​​​​യ വി​​​​വി​​​​ധ പ​​​​ദ്ധ​​​​തി​​​​ക​​​​ളു​​​​ടെ ഉ​​​​ദ്ഘാ​​​​ട​​​​നം ഇന്ന് ആ​​രോ​​ഗ്യ മ​​ന്ത്രി വീ​​ണാ ജോ​​ർ​​ജ് നിർവഹിക്കും;മ​​​​ന്ത്രി വി.​​​​എ​​​​ൻ. വാ​​​​സ​​​​വ​​​​ൻ അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹിക്കും

Spread the love

ഗാ​​​​ന്ധി​​​​ന​​​​ഗ​​​​ർ: കോ​​​​ട്ട​​​​യം മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജി​​​​ൽ നി​​​​ർ​​​​മാ​​​​ണം പൂ​​​​ർ​​​​ത്തി​​​​യാ​​​​യ വി​​​​വി​​​​ധ പ​​​​ദ്ധ​​​​തി​​​​ക​​​​ളു​​​​ടെ ഉ​​​​ദ്ഘാ​​​​ട​​​​നം ഇ​​​​ന്നു വൈ​​​​കു​​​​ന്നേ​​​​രം നാ​​​​ലി​​​​ന് മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജ് അ​​​​ങ്ക​​​​ണ​​​​ത്തി​​​​ൽ ന​​​​ട​​​​ക്കും.

video
play-sharp-fill

36.41 കോ​​​​ടി രൂ​​​​പ മു​​​​ട​​​​ക്കി 200 കി​​​​ട​​​​ക്ക​​​​ക​​​​ളോ​​​​ടു​​​​കൂ​​​​ടി നി​​​​ർ​​​​മി​​​​ച്ച കാ​​​​ർ​​​​ഡി​​​​യോ​​​​ള​​​​ജി ആ​​​​ൻ​​​​ഡ് കാ​​​​ർ​​​​ഡി​​​​യോ തൊ​​​​റാ​​​​സി​​​​ക് യൂ​​​​ണി​​​​റ്റ്, എ​​​​സ്എ​​​​എ​​​​സ് സി​​​​ഐ പ​​​​ദ്ധ​​​​തി​​​​യി​​​​ലു​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി 10 കോ​​​​ടി​​​​യു​​​​ടെ ആ​​​​ധു​​​​നി​​​​ക ഉ​​​​പ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ൾ, പി​​​​ന്നാ​​​​ക്ക വി​​​​ഭാ​​​​ഗ കോ​​​​ർ​​​​പ​​​​റേ​​​​ഷ​​​​ന്‍റെ സി​​​​എ​​​​സ്ആ​​​​ർ ഫ​​​​ണ്ടി​​​​ൽ​​​​നി​​​​ന്നു ല​​​​ഭി​​​​ച്ച 22 ല​​​​ക്ഷം രൂ​​​​പ മു​​​​ട​​​​ക്കി നി​​​​ർ​​​​മി​​​​ച്ച 1.5 ട​​​​ൺ സം​​​​ഭ​​​​ര​​​​ണ​​​​ശേ​​​​ഷി​​​​യു​​​​ള്ള ബ​​​​യോ​​​​ഗ്യാ​​​​സ് പ്ലാ​​​​ന്‍റ് എ​​​​ന്നി​​​​വ​​​​യു​​​​ടെ ഉ​​​​ദ്ഘാ​​​​ട​​​​ന​​​​മാ​​​​ണ് ന​​​​ട​​​​ക്കു​​​​ന്ന​​​​ത്.

മ​​​​ന്ത്രി വി.​​​​എ​​​​ൻ. വാ​​​​സ​​​​വ​​​​ൻ അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ക്കു​​ന്ന സ​​​​മ്മേ​​​​ള​​​​ത്തി​​​​ൽ ആ​​രോ​​ഗ്യ മ​​ന്ത്രി വീ​​ണാ ജോ​​ർ​​ജ് ഉ​​ദ്ഘാ​​ട​​നം നി​​ർ​​വ​​ഹി​​ക്കും. ഫ്രാ​​​​ൻ​​​​സി​​​​സ് ജോ​​​​ർ​​​​ജ് എം​​​​പി മു​​​​ഖ്യ പ്ര​​​​ഭാ​​​​ഷ​​​​ണം ന​​​​ട​​​​ത്തും. ജി​​​​ല്ലാ പ​​​​ഞ്ചാ​​​​യ​​​​ത്ത് പ്ര​​​​സി​​​​ഡ​​​​ന്‍റ് ജോ​​​​ഷി ഫി​​​​ലി​​​​പ്പ്, അ​​​​ഡീ​​​​ഷ​​​​ണ​​​​ൽ ചീ​​​​ഫ് സെ​​​​ക്ര​​​​ട്ട​​​​റി ഡോ. ​​​​രാ​​​​ജ​​​​ൻ എ​​​​ൻ. ഖോ​​​​ബ്ര​​​​ഗ​​​​ഡെ, ആ​​​​രോ​​​​ഗ്യ വി​​​​ദ്യാ​​​​ഭ്യാ​​​​സ ഡ​​​​യ​​​​റ​​​​ക്ട​​​​ർ ഡോ.​​​​കെ.​​​​വി. വി​​​​ശ്വ​​​​നാ​​​​ഥ​​​​ൻ, ക​​​​ള​​​​ക്ട​​​​ർ ചേ​​​​ത​​​​ൻ കു​​​​മാ​​​​ർ മീ​​​​ണ, എ​​​​ന്നി​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group