video
play-sharp-fill

കോട്ടയം മെഡിക്കൽ കോളേജ്  ആശുപത്രിയിലേക്ക്  വീൽചെയറുകളും, സ്റ്റൂളുകളും  വിതരണം ചെയ്ത് കടുത്തുരുത്തി ജനമൈത്രി പോലീസ്

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് വീൽചെയറുകളും, സ്റ്റൂളുകളും വിതരണം ചെയ്ത് കടുത്തുരുത്തി ജനമൈത്രി പോലീസ്

Spread the love

സ്വന്തം ലേഖിക

കോട്ടയം: ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കടുത്തുരുത്തി ജനമൈത്രി സമിതിയുടെ നേതൃത്വത്തിൽ നടത്തിവരുന്ന വിവിധ ജനസൗഹൃദ പോലീസ് പരിപാടിയുടെ ഭാഗമായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് എത്തിച്ചേരുന്ന രോഗികൾക്കും, കൂട്ടിരിപ്പുകാർക്കുമായി കടുത്തുരുത്തി ജനമൈത്രി പോലീസ് വീൽചെയറുകളും തടിയിൽ തീർത്ത സ്റ്റൂളുകളും വിതരണം ചെയ്തു.

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി അങ്കണത്തില്‍ വച്ച് നടന്ന ചടങ്ങില്‍ ജില്ലാ പോലീസ് മേധാവി കെ. കാർത്തിക് ഐ.പി.എസ് മെഡിക്കൽ കോളേജ് ഡെപ്യൂട്ടി സൂപ്രണ്ട് ഡോക്ടർ രതീഷ് കുമാറിന് വീൽചെയറും, സ്റ്റൂളും നൽകി ഉദ്ഘാടനം നിര്‍വഹിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചടങ്ങിൽ വൈക്കം എ. എസ്.പി നകുൽ രാജേന്ദ്ര ദേശ്മുഖ്, നഴ്സിംഗ് സൂപ്രണ്ട് സുജാത വി.പി, മറ്റു പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.