കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി പരിസരത്തുനിന്ന് വാഹനങ്ങൾ വ്യാജതാക്കോൽ ഉപയോഗിച്ച് കുത്തിത്തുറന്നു; പണവും വിലപിടിപ്പുള്ള വസ്തുക്കൾ അപഹരിക്കാനുള്ള ശ്രമം; പ്രതിയെ കൈയ്യോടെ പൊക്കി രോഗികളുടെ കൂട്ടിരിപ്പുകാർ
സ്വന്തം ലേഖകൻ
കോട്ടയം : മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്ത് കാറുകളിൽ നിന്നും പണം മോഷ്ടിച്ച കേസിൽ ഒരാൾ പിടിയിൽ. പാലക്കാട് സ്വദേശി ജലീൽ എന്ന് പരിചയപ്പെടുത്തിയ ആളെയാണ് രോഗികൾക്കൊപ്പം ഉണ്ടായിരുന്നവർ ചേർന്നു പിടികൂടി ഗാന്ധിനഗർ പോലീസിന് കൈമാറിയത്.
ഇന്ന് രാവിലെ 9 മണിയോടെ , മെഡിക്കൽ കോളേജ് ആശുപത്രി കാർഡിയോളജി വിഭാഗത്തിന് സമീപത്തെ പാർക്കിംഗ് മൈതാനത്ത് ആയിരുന്നു സംഭവം. ഇവിടെ പാർക്ക് ചെയ്തിരുന്ന കാറുകളുടെ വാതിൽ വ്യാജ താക്കോൽ ഉപയോഗിച്ച് തുറന്നാണ് ഇയാൾ മോഷണം നടത്തിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സംശയം തോന്നിയ ആളുകൾ ചേർന്ന് ഇയാളെ കൈയ്യോടെ പൊക്കി . തുടർന്ന് നടത്തിയ പരിശോധനയിൽ വിവിധ മോഡൽ ഉള്ള കാറുകളുടെ താക്കോലുകൾ ഇയാളുടെ കൈയ്യിൽ നിന്നും കണ്ടെടുത്തു. തുടർന്ന് ഇയാളെ ഗാന്ധിനഗർ പോലീസ് സംഘം കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
Third Eye News Live
0