
വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു; ചികിത്സാപ്പിഴവെന്നാരോപിച്ച് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിക്കെതിരെ ആരോഗ്യമന്ത്രിക്ക് പരാതി നല്കി കുടുംബം ; ശസ്ത്രക്രിയയ്ക്ക് വിധേയനായ വൈക്കം സ്വദേശിയെ നിർബന്ധിച്ച് ഡിസ്ചാർജ് ചെയ്തെന്നും മരുന്നുകളൊന്നും നൽകിയില്ലെന്നും ആരോപണം
സ്വന്തം ലേഖകൻ
കോട്ടയം: വാഹനാപകടത്തിൽ പരിക്കേറ്റതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ 63കാരന്‍ മരിച്ചത് ചികിത്സാ പിഴവിനെ തുടർന്നെന്ന് പരാതിയുമായി കുടുംബം.
വൈക്കം ഇടയാഴം സ്വദേശി ഗോപിനാഥൻ നായരുടെ മരണത്തിലാണ് കുടുംബം ആരോപണം ഉന്നയിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രിക്ക് കുടുംബം പരാതി നൽകി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

തലച്ചോറിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ ഗോപിനാഥൻ നായരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് നിർബന്ധിച്ച് ഡിസ്ചാർജ് ചെയ്തെന്നും മരുന്നുകളൊന്നും നൽകാതെ ഒരു പകൽ മുഴുവൻ ആശുപത്രി വാർഡിൽ കിടത്തിയെന്നുമാണ് പരാതി.
Third Eye News Live
0