
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗികൾക്ക് ഭക്ഷണവുമായി എത്തിയ പ്രവർത്തകരുടെ ഫോണും, പണവും മോഷ്ടിച്ചു; രണ്ട് പേർ അറസ്റ്റിൽ; പിടിയിലായത് ആലപ്പുഴ, കാഞ്ഞിരപ്പള്ളി സ്വദേശികൾ
സ്വന്തം ലേഖിക
കോട്ടയം: മെഡിക്കൽ കോളേജിൽ രോഗികൾക്ക് സൗജന്യ ഭക്ഷണ വിതരണത്തിന് എത്തിയ സന്നദ്ധ പ്രവർത്തകരുടെ ഫോണും പണവും മോഷണം ചെയ്ത കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
ആലപ്പുഴ അവലുകുന്ന് ഭാഗത്ത് പുതുവൽവെളി വീട്ടിൽ സുദർശൻ മകൻ ആദർശ് (33), കാഞ്ഞിരപ്പള്ളി മുക്കാലി ഭാഗത്ത് പുത്തൻപുരയിൽ വീട്ടിൽ ജോസഫ് മകൻ ദീപു ജോസ് (31) എന്നിവരെയാണ് ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവർ ഇരുവരും ചേർന്ന് കഴിഞ്ഞദിവസം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗികൾക്ക് ഭക്ഷണവുമായി എത്തിയ പ്രവർത്തകരുടെ വാഹനത്തിൽ സൂക്ഷിച്ചിരുന്ന ഫോണും, പണവും, എടി എം കാർഡും അടങ്ങിയ ബാഗ് മോഷ്ടിച്ചുകൊണ്ട് പോവുകയായിരുന്നു.
പരാതിയെ തുടർന്ന് ഗാന്ധിനഗർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ശാസ്ത്രീയമായ പരിശോധനയിലൂടെ മോഷ്ടാക്കൾ ഇവരാണെന്ന് കണ്ടെത്തുകയും പിടികൂടുകയുമായിരുന്നു. പ്രതികരിലൊരാളായ ദീപു ജോസിന് കാഞ്ഞിരപ്പള്ളി സ്റ്റേഷനിൽ നിരവധി കേസുകൾ നിലവിലുണ്ട്.
ഗാന്ധിനഗർ സ്റ്റേഷൻ എസ്.എച്ച്.ഓ ഷിജി.കെ,എസ്.ഐ പ്രദീപ് ലാൽ, മാർട്ടിൻ അലക്സ്, സി.പി.ഓ മാരായ പ്രവീനോ,അജോ എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.