video
play-sharp-fill
കോട്ടയം മെഡിക്കല്‍ കോളേജില്‍ അത്യാധുനിക സൗകര്യങ്ങളോടെ നിർമിക്കുന്ന സർജിക്കല്‍ ബ്ലോക്കിന്‍റെ ഉദ്ഘാടനം  ഒക്ടോബറില്‍ നടത്താനാകുമെന്ന് മന്ത്രി വി എന്‍ വാസവന്‍; സർജിക്കല്‍ ബ്ലോക്ക് ഒരുക്കുന്നത് 16 ഓപ്പറേഷന്‍ തിയറ്ററുകളും 360 ബെഡുകളും അടക്കം ആധുനിക സംവിധാനങ്ങളോടെ

കോട്ടയം മെഡിക്കല്‍ കോളേജില്‍ അത്യാധുനിക സൗകര്യങ്ങളോടെ നിർമിക്കുന്ന സർജിക്കല്‍ ബ്ലോക്കിന്‍റെ ഉദ്ഘാടനം ഒക്ടോബറില്‍ നടത്താനാകുമെന്ന് മന്ത്രി വി എന്‍ വാസവന്‍; സർജിക്കല്‍ ബ്ലോക്ക് ഒരുക്കുന്നത് 16 ഓപ്പറേഷന്‍ തിയറ്ററുകളും 360 ബെഡുകളും അടക്കം ആധുനിക സംവിധാനങ്ങളോടെ

ഏറ്റുമാനൂർ: അത്യാധുനിക സൗകര്യങ്ങളോടെ കോട്ടയം മെഡിക്കല്‍ കോളേജില്‍ നിർമിക്കുന്ന സർജിക്കല്‍ ബ്ലോക്കിന്‍റെ ഉദ്ഘാടനം ഒക്ടോബറില്‍ നടത്താനാകുമെന്ന് മന്ത്രി വി എന്‍ വാസവന്‍.

അതിരമ്പുഴയില്‍ എംജി സര്‍വകലാശാല കവാടത്തിന് സമീപം സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റിന്‍റെ സ്വിച്ച്‌ ഓണ്‍ കർമം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.16 ഓപ്പറേഷന്‍ തിയറ്ററുകളും 360 ബെഡുകളും അടക്കം ആധുനിക സംവിധാനങ്ങളോടെയാണ് സർജിക്കല്‍ ബ്ലോക്ക് ഒരുങ്ങുന്നത്.

നിർമാണം പുരോഗമിക്കുന്ന സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിന്‍റെ പ്രവർത്തനം ഒരു വർഷത്തിനുള്ളില്‍ ആരംഭിക്കാൻ സാധിക്കും.അതിരമ്പുഴയില്‍ ബസ് വേ നിര്‍മാണം ആരംഭിച്ചതായും മെഡിക്കല്‍ കോളേജിന് മുന്നിലെ ഭൂഗര്‍ഭപാതയുടെ നിര്‍മാണം പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നതായും മന്ത്രി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എംഎല്‍എ ഫണ്ടില്‍ നിന്ന് ആറു ലക്ഷം രൂപ അനുവദിച്ചാണ് യൂണിവേഴ്സിറ്റി ജംഗ്ഷനില്‍ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചത്. നവീകരണം പൂര്‍ത്തീകരിച്ച അതിരമ്പുഴ ജംഗ്ഷനിലും മെഡിക്കല്‍ കോളജ് ആശുപത്രിക്ക് മുന്നിലും ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു. ഉദ്ഘാടന യോഗത്തില്‍ അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്‍റ് ജോസ് അമ്പലക്കുളം അധ്യക്ഷത വഹിച്ചു.

എംജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. സി.ടി. അരവിന്ദകുമാര്‍, രജിസ്ട്രാര്‍ ഡോ. കെ. ജയചന്ദ്രന്‍, ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എ.എം. ബിന്നു തുടങ്ങിവര്‍ പ്രസംഗിച്ചു.