കോട്ടയം മെഡിക്കൽ കോളേജിലെ ഹൃദയ ശസ്ത്രക്രിയാ വിഭാഗത്തിലെ വകുപ്പ് മേധാവിയും ഡോക്ടർമാരും നേഴ്സുമാരും കൂട്ട അവധിയെടുത്ത് ഉല്ലാസ യാത്ര നടത്തി; ഉല്ലാസയാത്ര സ്പോൺസർ ചെയ്തത് മെഡിക്കൽ കോളേജിലേക്ക് മരുന്ന് വിതരണം ചെയ്യുന്ന കമ്പനിയെന്ന് സൂചന ; ഉല്ലാസ യാത്ര നടത്തിയത് അറ്റൻഡൻസ് രജിസ്റ്ററിൽ അവധി രേഖപ്പെടുത്താതെ; അറ്റൻഡൻസ് രജിസ്റ്ററിന്റെ പകർപ്പ് തേർഡ് ഐ ന്യൂസിന്

Spread the love

കോട്ടയം : മെഡിക്കൽ കോളേജിലെ ഹൃദയ ശസ്ത്രക്രിയാ വിഭാഗത്തിലെ വകുപ്പ് മേധാവിയും ഡോക്ടർമാരും നേഴ്സുമാരും കൂട്ട അവധിയെടുത്ത് ആതിരപ്പളളിയിലേക്ക് ഉല്ലാസ യാത്ര നടത്തി

തൃശൂർ ആതിരപ്പള്ളിയിലേക്ക് നടത്തിയ
ഉല്ലാസയാത്ര സ്പോൺസർ ചെയ്തത് മെഡിക്കൽ കോളേജിലേക്ക് മരുന്ന് വിതരണം ചെയ്യുന്ന കമ്പനിയാണെന്നാണ് പുറത്ത് വരുന്ന വിവരം

ഉല്ലാസ യാത്ര നടത്തിയത് അറ്റൻഡൻസ് രജിസ്റ്ററിൽ അവധി രേഖപ്പെടുത്താതെയാണ്. അറ്റൻഡൻസ് രജിസ്റ്ററിൽ അവധി മാർക്ക് ചെയ്ത് വേണം ലീവ് എടുക്കാൻ എന്നാണ് ചട്ടം. അവധി മാർക്ക് ചെയ്യാതെയിരിക്കുന്നതിന് പിന്നിൽ ഇത്തരം യാത്രകൾ കഴിഞ്ഞ് വരുമ്പോൾ അവധി എടുത്ത ദിവസങ്ങളിലേ ഹാജർ രേഖപ്പെടുത്തുന്നതിന് വേണ്ടിയാണ്. ഹോസ്പിറ്റൽ ഡെവലപ്പ്മെന്റ് കമ്മറ്റിയുടെ താൽക്കാലിക ജീവനക്കാരടക്കം ഇത്തരത്തിൽ അനധികൃത അവധി എടുക്കുകയും പിന്നീട് ഹാജർ രേഖപ്പെടുത്തി ശമ്പളം വാങ്ങുകയുമാണ് പതിവ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡോക്ടർമാരും ജീവനക്കാരും അവധി രേഖപ്പെടുത്താത്ത
അറ്റൻഡൻസ് രജിസ്റ്ററിന്റെ പകർപ്പ് തേർഡ് ഐ ന്യൂസിന് ലഭിച്ചു. ഇതിൽ അവധി രേഖപ്പെടുത്തിയിട്ടുള്ളത് വകുപ്പ് മേധാവി മാത്രമാണ്. മറ്റ് വകുപ്പുകളിലെ നേഴ്സുമാർക്ക് തുടർച്ചയായി സ്ഥലം മാറ്റം ലഭിക്കുമ്പോഴും ഹൃദയശസ്ത്രക്രിയ വിഭാഗത്തിലെ ചില നേഴ്സുമാർക്ക് സ്ഥലം മാറ്റം ലഭിക്കാത്തതും ആരോപണ വിധേയമായിട്ടുണ്ട്. ഇത് ഉന്നതങ്ങളിലുള്ള സ്വാധീനം മൂലമാണെന്ന ആക്ഷേപമാണുയരുന്നത്

പത്ത് സീനിയർ ഡോക്ടർമാരും അഞ്ച് റസിഡന്റുമാരുമുള്ള മെഡിക്കൽ കോളേജ് ശസ്ത്രക്രിയ വിഭാഗത്തിൽ രണ്ടു സീനിയർ ഡോക്ടർമാരൊഴികെ മറ്റെല്ലാ ഡോക്ടർമാരും ചില നഴ്സു‌മാരും ജീവനക്കാരുമാണ് തൃശൂർ ആതിരപ്പള്ളിയിലേക്ക് വിനോദയാത്ര പോയത്.

രണ്ടുമാസം മുമ്പ് ഹൃദയ ശസ്ത്രക്രീയ വിഭാഗത്തിലെ ചില ഡോക്ടർമാർ വിയറ്റ്നാമിലേക്ക് വിദേശയാത്ര നടത്തിയിരുന്നു. ഈ വിദേശയാത്രയുടെ ചിലവ് വഹിച്ചതും ഈ മരുന്ന് കമ്പനിയാണെന്ന വിവരവും പുറത്ത് വരുന്നുണ്ട്.