play-sharp-fill
കോട്ടയം മെഡിക്കല്‍ കോളജ് പി.ആര്‍.ഒ നിയമന വിവാദം; പോസ്റ്റ് ഓഫിസിലെ സിസിടിവി പരിശോധിക്കുമെന്ന് പൊലീസ്; യുവതിക്ക് കത്ത് അയച്ചിട്ടില്ലെന്ന് കണ്ടെത്തിയെന്ന് സൂചന

കോട്ടയം മെഡിക്കല്‍ കോളജ് പി.ആര്‍.ഒ നിയമന വിവാദം; പോസ്റ്റ് ഓഫിസിലെ സിസിടിവി പരിശോധിക്കുമെന്ന് പൊലീസ്; യുവതിക്ക് കത്ത് അയച്ചിട്ടില്ലെന്ന് കണ്ടെത്തിയെന്ന് സൂചന

സ്വന്തം ലേഖിക

ഗാന്ധിനഗര്‍: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പി.ആര്‍.ഒ നിയമനം സംബന്ധിച്ച വിവാദത്തില്‍ ആരോപണവിധേയയായ യുവതി ജില്ല പൊലീസിന് നല്‍കിയ പരാതിയില്‍ കോട്ടയം ഹെഡ് പോസ്റ്റ് ഓഫിസിലെ സി.സി ടി.വി പരിശോധിക്കും.

ജനുവരി ആറിന് മെഡിക്കല്‍ കോളജില്‍ പി.ആര്‍.ഒ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ കോട്ടയം ഹെഡ് പോസ്റ്റ് ഓഫിസില്‍ നിന്ന് സ്പീഡ് പോസ്റ്റില്‍ തനിക്ക് അയച്ച കത്ത് അഞ്ചാം തീയതി ലഭിച്ചെന്നും അതുപ്രകാരമാണ് താന്‍ പങ്കെടുത്തതെന്നുമാണ് യുവതി പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍, മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഓഫിസിലെ എച്ച്‌.ഡി.എസ് വിഭാഗത്തില്‍ നിന്ന് യുവതിക്ക് കത്ത് അയച്ചിട്ടില്ലെന്ന് ഓഫിസ് അധികൃതരും വ്യക്തമാക്കുന്നു.

പിന്നെയെങ്ങനെയാണ് യുവതിക്ക് കത്ത് ലഭിച്ചതെന്നും ആരാണ് അയച്ചതെന്നും കണ്ടുപിടിക്കുന്നതിനാണ് ഈ ദിവസങ്ങളിലെ സി.സി ടി.വി പൊലീസ് പരിശോധിക്കുന്നത്. ആശുപത്രി സൂപ്രണ്ട് ഓഫിസിലെത്തിയ പൊലീസ് ഇതു സംബന്ധിച്ച രേഖകള്‍ പരിശോധിച്ചു.

യുവതിക്ക് കത്ത് അയച്ചിട്ടില്ലെന്ന് കണ്ടെത്തിയെന്നാണ് സൂചന. യുവതിയെ ആരെങ്കിലും തെറ്റിദ്ധരിപ്പിച്ച്‌ ഇന്റര്‍വ്യൂവില്‍ പങ്കെടുപ്പിച്ചതാണോ എന്നും അന്വേഷിക്കുന്നുണ്ട്.

മെഡിക്കല്‍ കോളജ് പി.ആര്‍.ഒ ട്രെയിനിയായിരുന്ന യുവതിയെ സംഭവത്തെതുടര്‍ന്ന് പിരിച്ചുവിട്ടിരുന്നു.