കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവർത്തനം ആരംഭിക്കാനൊരുക്കി പ്രിസണേഴ്സ് സെൽ ; ഉദ്ഘാടനം ശനിയാഴ്ച 

Spread the love

കോട്ടയം : കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ പ്രിസണേഴ്സ് സെൽ ശനിയാഴ്ച ഉദ്ഘാടനം ചെയ്യും.

video
play-sharp-fill

കോട്ടയം ജില്ലയിലെ വിവിധ കോടതികൾ റിമാൻഡ് ചെയ്തു വരുന്ന തടവുകാരേയും, മറ്റു ജയിലുകളിൽ നിന്ന് കോട്ടയം മെഡിക്കൽ കോളേജിലെ ചികിത്സാ ആവശ്യങ്ങൾക്കായി കോട്ടയം ജില്ലാ ജയിലിലേക്ക് മാറ്റി പാർപ്പിക്കുന്ന തടവുകാരേയും കോട്ടയം മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്ത് ചികിത്സിക്കേണ്ടി വരുമ്പോൾ പൊതുജനങ്ങളെ കിടത്തുന്ന സാധാരണ വാർഡുകളിൽ അഡ്മിറ്റ് ചെയ്യാതെ ചികിത്സിക്കാൻ ഉള്ള സൗകര്യവുമായാണ് വാർഡ്‌ തുറക്കുന്നത്.

അഞ്ച് പ്രതികളെ അഡ്മിറ്റ് ചെയ്ത് ചികിത്സ നൽകുവാൻ തരത്തിലുള്ള 2 സെൽ മുറികളോട് കൂടിയതും, എസ്കോർട്ട് ഉദ്യോഗസ്ഥർക്ക് പാറാവ് ഇരിക്കാൻ സാധിക്കുന്നതുമായ തരത്തിലുള്ള സൗകര്യമാണ് വാർഡിൽ ഉള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജുഡീഷറി, ആരോഗ്യം, പോലീസ്,ജയിൽ എന്നീ നാല് ഡിപ്പാർട്മെന്റ്കൾ ചേർന്ന് ആരംഭിക്കുന്ന വാർഡിന്റെ ഉദ്ഘാടനം കോട്ടയം പ്രിൻസിപ്പൾ ഡിസ്ട്രിക്ട് ആന്റ് സെഷൻസ് ജഡ്ജ് മനോജ്. എം നിർവ്വഹിക്കും.

 

 

.