കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കുഞ്ഞിനെ കടത്തി കൊണ്ട് പോയ സംഭവം;  കുഞ്ഞിനെ വീണ്ടെടുത്ത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പുരസ്കാരത്തിന് ശുപാര്‍ശ

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കുഞ്ഞിനെ കടത്തി കൊണ്ട് പോയ സംഭവം; കുഞ്ഞിനെ വീണ്ടെടുത്ത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പുരസ്കാരത്തിന് ശുപാര്‍ശ

സ്വന്തം ലേഖിക

കോട്ടയം: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നവജാതശിശുവിനെ തട്ടിക്കൊണ്ടുപോയ കേസില്‍ അസാധാരണ മികവോടെ അന്വേഷണം നടത്തി കുഞ്ഞിനെ വീണ്ടെടുത്ത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പുരസ്കാരത്തിന് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യുമെന്ന് ജില്ലാ പൊലീസ് മേധാവി ഡി ശില്‍പ്പ പറഞ്ഞു.

ഡിവൈഎസ്പി കെ സന്തോഷ്കുമാര്‍, ഗാന്ധിനഗര്‍ എസ്‌എച്ച്‌ഒ ഷിജിന്‍, എസ്‌ഐ റനീഷ് തുടങ്ങിയ ഉദ്യോഗസ്ഥരും പൊലീസുകാരും നടത്തിയ ജാഗ്രതയോടെയുള്ള അന്വേഷണമാണ് ഒരു മണിക്കൂറിനുള്ളില്‍ കുഞ്ഞിനെ കണ്ടെത്താനിടയാക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നീതുവിന്റെ എട്ടുവയസ്സുള്ള മകനെ ബന്ധുക്കള്‍ക്കൊപ്പം ,അയച്ചു. റിമാന്‍ഡിലായ നീതുവിനെ കസ്റ്റഡിയില്‍ കിട്ടാന്‍ ചൊവ്വാഴ്ച പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കും.

നീതുവിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം തുടരുകയാണ്. സുഹൃത്ത് ഇബ്രാഹിം ബാദുഷയുമായി നീതുവിനുള്ള സാമ്പത്തിക ഇടപാട് സംബന്ധിച്ചും അന്വേഷിക്കുന്നുണ്ട്–- ജില്ലാ പൊലീസ് മേധാവി പറഞ്ഞു.

കോട്ടയം മെഡിക്കല്‍ കോളേജില്‍ നഴ്‌സിന്റെ വേഷം ധരിച്ചെത്തിയ യുവതി നവജാത ശിശുവിനെ തട്ടിയെടുത്തു കൊണ്ടുപോയി ഒരു മണിക്കൂറിനുള്ളില്‍ കണ്ടെത്തി അമ്മയ്ക്കു കൈമാറിയ ഗാന്ധിനഗര്‍ പൊലീസിന് സാമൂഹ്യ മാധ്യമങ്ങളില്‍ നിറഞ്ഞ കയ്യടിയാണ് ലഭിച്ചത്.

എസ്ഐ ടി.എസ്. റെനീഷ് കുഞ്ഞുമായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു എത്തുമ്പോള്‍ അവിടെയുണ്ടായിരുന്നവര്‍ കൈയടികളോടെയും സല്യൂട്ട് നൽകിയുമാണ് സ്വീകരിച്ചത്.