കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജിലെ ഒ​പി ചീ​ട്ട് എ​ടു​ക്കു​ന്ന കൗ​ണ്ട​റു​ക​ളി​ലെ കമ്പ്യൂട്ടറുകൾ തകരാറിലായി; വലഞ്ഞ് രോഗികളും ജീവനക്കാരും

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

ഗാ​ന്ധി​ന​ഗ​ർ: കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജിലെ കമ്പ്യൂട്ടറുകൾ തകരാറിലായതോടെ രോഗികളും ജീവനക്കാരും വലഞ്ഞു. ഒ​പി ചീ​ട്ട് എ​ടു​ക്കു​ന്ന കൗ​ണ്ട​റു​ക​ളി​ലെ മു​ഴു​വ​ൻ ക​ന്പ്യൂ​ട്ട​റു​ക​ളും ത​ക​രാ​റി​ലാ​യ​ത് . രാ​വി​ലെ 7.30നാ​ണ് ഒ​പി ചീ​ട്ട് കൗ​ണ്ട​റു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങു​ന്ന​ത്.

പു​ല​ർ​ച്ചെ അ​ഞ്ചു മു​ത​ൽ ഇ​ടു​ക്കി, പ​ത്ത​നം​തി​ട്ട, എ​റ​ണാ​കു​ളം, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ൽ നി​ന്നെ​ത്തു​ന്ന രോ​ഗി​ക​ളോ കൂ​ട്ടി​രി​പ്പു​കാ​രോ ചീ​ട്ടെ​ടു​ക്കാ​ൻ ക്യൂ ​നി​ൽ​ക്കാ​റു​ണ്ട്.തിങ്കളാഴ്ചയായതിനാൽ നല്ല തിരക്കുമുണ്ടായിരുന്നു. പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി ആ​റ് കൗ​ണ്ട​റു​ക​ളും ജീ​വ​ന​ക്കാ​ർ​ക്ക് ഒ​രു കൗ​ണ്ട​റു​മാ​യി ഏ​ഴ് കൗ​ണ്ട​റു​ക​ളു​മാ​ണു മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ഒ​പി ടി​ക്ക​റ്റെ​ടു​ക്കു​വാ​ൻ നി​ല​വി​ലു​ള്ള​ത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇ​ന്ന​ലെ മ​ണി​ക്കൂ​റു​ക​ളോ​ളം ക്യൂ ​നി​ന്ന​വ​രാ​ണു ക​ന്പ്യൂ​ട്ട​ർ ത​ക​രാ​റി​ലാ​യ​തോ​ടെ ബു​ദ്ധി​മു​ട്ടി​ലാ​യ​ത്.പി​ന്നീ​ട് രാ​വി​ലെ പ​ത്തോ​ടെ സി​സ്റ്റം പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​ക്കി​യ​തോ​ടെ​ പ്ര​ശ്നം പരിഹരിച്ചു. യു​പി​എ​സ് സം​വി​ധാ​നം ത​ക​രാ​റാ​ലാ​യ​താ​ണെ​ന്നും പ്ര​ശ്നം താ​ൽ​കാ​ലി​ക​മാ​യി പ​രി​ഹ​രി​ച്ചെ​ന്നും മെ​ഡി​ക്ക​ൽ കോ​ള​ജ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.