play-sharp-fill
നീതു കാമുകനു സമ്മാനമായി നല്‍കിയത് 150 പവന്‍; പിറന്നാള്‍ സമ്മാനമായി ബാദുഷായ്ക്കു ലഭിച്ചത് ലക്ഷങ്ങള്‍ വില വരുന്ന പള്‍സര്‍ ബൈക്ക്; രണ്ടു മാസം കൂടുമ്പോള്‍ തുര്‍ക്കിയില്‍ നിന്നും എത്തിയിരുന്ന ഭര്‍ത്താവിന്റെ പണം മുഴുവന്‍ നീതു നല്‍കിയത് കാമുകന്; എന്നിട്ടും കാമുകൻ തന്നെ ഉപേക്ഷിച്ചു പോകുമെന്ന ഭയം നീതുവിനെ കൊണ്ടെത്തിച്ചത് ജയിലിൽ

നീതു കാമുകനു സമ്മാനമായി നല്‍കിയത് 150 പവന്‍; പിറന്നാള്‍ സമ്മാനമായി ബാദുഷായ്ക്കു ലഭിച്ചത് ലക്ഷങ്ങള്‍ വില വരുന്ന പള്‍സര്‍ ബൈക്ക്; രണ്ടു മാസം കൂടുമ്പോള്‍ തുര്‍ക്കിയില്‍ നിന്നും എത്തിയിരുന്ന ഭര്‍ത്താവിന്റെ പണം മുഴുവന്‍ നീതു നല്‍കിയത് കാമുകന്; എന്നിട്ടും കാമുകൻ തന്നെ ഉപേക്ഷിച്ചു പോകുമെന്ന ഭയം നീതുവിനെ കൊണ്ടെത്തിച്ചത് ജയിലിൽ

സ്വന്തം ലേഖിക

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് കുഞ്ഞിനെ കടത്തികൊണ്ട് പോയ
നീതു കാമുകനു സമ്മാനമായി നല്‍കിയത് 150 പവന്‍ സ്വർണം.

പിറന്നാള്‍ സമ്മാനമായി ബാദുഷായ്ക്കു നീതു വാങ്ങി നല്‍കിയത് ലക്ഷങ്ങള്‍ വില വരുന്ന പള്‍സര്‍ ബൈക്ക്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ സമ്മാനങ്ങളെല്ലാം നല്‍കിയിട്ടും ബാദുഷാ തന്നെ ഉപേക്ഷിച്ചു പോകുമെന്ന് ഭയന്നാണ് നീതു ഗര്‍ഭിണിയാണെന്ന കഥയുണ്ടാക്കിയതും, കുട്ടിയെ തട്ടിക്കൊണ്ടു പോയതുമെന്നാണ് പൊലീസ് നല്‍കുന്ന വിവരം.

ജില്ലാ പൊലീസ് മേധാവി ഡി.ശില്പയുടെ നേതൃത്വത്തില്‍ നടത്തിയ ചോദ്യം ചെയ്യലിലാണ് നീതു സത്യം തുറന്നു പറഞ്ഞത്.

നീതുവിന്റെ ഭര്‍ത്താവ് തുര്‍ക്കിയിലെ എണ്ണക്കമ്പനിയില്‍ ജോലി ചെയ്യുകയാണ്. രണ്ടു മാസം കൂടുമ്പോള്‍ ഇദ്ദേഹം നാട്ടിലെത്തിയിരുന്നു. എന്നാല്‍, ഇദ്ദേഹം നാട്ടിലില്ലാത്ത സമയത്ത് ആര്‍ഭാട ജീവിതമാണ് നീതു നയിച്ചിരുന്നത്.

ഇബ്രാഹിം ബാദുഷായോടൊപ്പം അടിച്ചുപൊളിച്ചു ജീവിക്കുന്നതിനായാണ് നീതു പണം കണ്ടെത്തിയതെല്ലാം. ടിക്ക് ടോക്കിലൂം സോഷ്യല്‍ മീഡിയയിലും നീതു സജീവമായിരുന്നു. ഈ ബന്ധങ്ങളെല്ലാം ഉപയോഗിച്ചാണ് നീതു ഇബ്രാഹിം ബാദുഷായെ കണ്ടെത്തിയതും.

പല തവണയായി നീതു ഇബ്രാഹിം ബാദുഷയുമായി അടുപ്പമുണ്ടാക്കുകയായിരുന്നു. ഇതിനിടെ ബാദുഷ നീതുവില്‍ നിന്നും ലക്ഷങ്ങളാണ് തട്ടിയെടുത്തത്. 30 ലക്ഷം രൂപയും 150 പവനും ബാദുഷ നീതുവില്‍ നിന്ന് തട്ടിയെടുക്കുകയും, നീതുവിനെയും കുട്ടിയെയും ഒപ്പം താമസിപ്പിക്കുകയും ചെയ്തു.

ഇതിനു ശേഷവും നീതുവിനെ ഉപേക്ഷിക്കാനാണ് ഇയാള്‍ ശ്രമം നടത്തിയത്. പണവും, സ്വര്‍ണവും തട്ടിയെടുക്കുകയും ലൈംഗികമായി ദുരുപയോഗം ചെയ്യുകയും ചെയ്ത ശേഷം നീതുവിനെ ഉപേക്ഷിച്ച്‌ മറ്റൊരു വിവാഹം കഴിക്കാനായിരുന്നു ബാദുഷായുടെ ശ്രമം. ഇതെല്ലാം തിരിച്ചറിഞ്ഞാണ് നീതു താന്‍ ഗര്‍ഭിണിയാണെന്നു കഥ മെനഞ്ഞത്.

നീതുവിനെതിരെ തട്ടിക്കൊണ്ടു പോകല്‍ അടക്കമുള്ള ഗുരുതര വകുപ്പുകളാണ് പൊലീസ് ചുമത്തിയിരിക്കുന്നത്. തെളിവെടുപ്പ് അടക്കമുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം നീതുവിനെ കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

ഈ മാസം 21 വരെയാണ് റിമാന്‍ഡ് കാലാവധി. നീതുവിനെ കോട്ടയത്തെ വനിതാ ജയിലിലേക്ക് മാറ്റും. ആശുപത്രിയില്‍ എത്തിച്ച്‌ തെളിവെടുപ്പ് നടത്തും.