
ഗാന്ധിനഗര്‍: മനുഷ്യ ശരീരത്തിന്‍റെ സങ്കീര്‍ണതകളുടെ വിസ്മയ കാഴ്ചകള്‍ക്ക് ഇന്നു തുടക്കം.
കോട്ടയം മെഡിക്കല്‍ കോളജ് ഡയമണ്ട് ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സ്റ്റുഡന്‍റ്സ് യൂണിയന്‍റെയും കോളജ് അധികൃതരുടെയും നേതൃത്വത്തില്‍ അരങ്ങേറുന്ന മെഡിക്കല്‍ എക്സിബിഷൻ – മെഡക്സ് 23 ന് ഇന്നു തുടക്കമാകുന്നു.
ഈ മാസം 26 വരെയാണ് എക്സിബിഷൻ നടക്കുന്നത്.
എല്ലാദിവസവും രാവിലെ ഒൻപത് മുതലാണ് പ്രദര്‍ശനം. രാവിലെ 8.30 മുതല്‍ വൈകിട്ട് ഏഴു വരെ ടിക്കറ്റ് കൗണ്ടര്‍ പ്രവര്‍ത്തിക്കും. സ്കൂള്‍ കുട്ടികള്‍ക്ക് 80 രൂപയും കോളജ് വിദ്യാര്‍ഥികള്‍ക്ക് 100 രൂപയും മുതിര്‍ന്നവര്‍ക്ക് 130 രൂപയും എന്നനിരക്കിലാണ് ടിക്കറ്റുകള്‍.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കോട്ടയം മെഡിക്കല്‍ കോളജിന്‍റെ ഓള്‍ഡ് ക്യാമ്പസ് കെട്ടിടങ്ങളിലാണ് പ്രധാന പ്രദര്‍ശന വേദികള്‍ ഒരുങ്ങുന്നത്. മെഡിക്കല്‍ കോളജ് ഏറ്റുമാനൂര്‍ റോഡില്‍ നിന്നും ഡെന്‍റല്‍ കോളജിലേക്ക് തിരിയുന്ന റോഡില്‍ ഓള്‍ഡ് കാമ്ബസിനോട് ചേര്‍ന്നാണ് പ്രധാന കവാടം.
തുടര്‍ന്നുവരുന്ന ഓള്‍ഡ് കാമ്ബസ് കെട്ടിടങ്ങളിലെ മൂന്ന് കെട്ടിടങ്ങളും അതിനുശേഷം മെഡിക്കല്‍ കോളജ് ഓഡിറ്റോറിയവും ഉള്‍പ്പെടുന്നതാണ് പ്രദര്‍ശന വേദികള്‍.
ഇവിടങ്ങളിലായി മെഡിക്കല്‍ കോളജിലെ 28 ഓളംഡിപ്പാര്‍ട്മെന്‍റുകളുടെ പ്രദര്‍ശന സ്റ്റാളുകള്‍ ഉണ്ട്.
മനുഷ്യശരീരവും അതിന്‍റെ ഉള്ളറകളുടെ ശാസ്ത്രവും അടങ്ങി വൈദ്യശാസ്ത്രത്തിന്‍റെ വിവിധ മേഖലകളെ ഇവിടെ പരിചയപ്പെടാനാകും. വൈദ്യശാസ്ത്ര സംബന്ധമായ ചര്‍ച്ചകളും, ഈ മേഖലയിലെ പ്രഗത്ഭരായ ഡോക്ടര്‍മാര്‍ പങ്കെടുക്കുന്ന സംസാരവേദികളും സജ്ജമാക്കിയിട്ടുണ്ട്. കൂടാതെ പൊതുജന ബോധവത്കരണത്തിന്‍റെ ഭാഗമായി ജീവിതശൈലീ രോഗങ്ങള്‍, ആര്‍ത്തവ ശുചിത്വം, പകര്‍ച്ചവ്യാധികള്‍ എന്നിങ്ങനെ വിവിധ വിഷയങ്ങളില്‍ വിദ്യാര്‍ഥികള്‍ നയിക്കുന്ന സെമിനാറുകളും സജ്ജമാക്കിയിട്ടുണ്ട്.