
കോട്ടയം മെഡിക്കല്‍ കോളജിലെ ലിഫ്റ്റ് തകരാറിലായിട്ട് ആഴ്ചകൾ; ഇതുവരെ യാതൊരു നടപടിയില്ല: കൃത്യമായ അറ്റകുറ്റപ്പണികള്‍ നടത്താറില്ലെന്ന് ജനങ്ങൾ
കോട്ടയം: മെഡിക്കല്‍ കോളജില്‍ ഒരു ലിഫ്റ്റ് തകരാറിലായിട്ടു ആഴ്ചകള്‍ കഴിഞ്ഞു. പക്ഷെ ലിഫ്റ്റ് ശരിയാക്കുന്ന കാര്യത്തിൽ ഇന്നും യാതൊരു നടപടിയും ആയിട്ടില്ല.
ദിനംപ്രതി ആയിരക്കണക്കിന് രോഗികൾ എത്തുന്ന കോട്ടയം മെഡിക്കൽ കോളേജിൽ ഒരു ലിഫ്റ്റ് പ്രവർത്തനരഹിതം ആകുമ്പോൾ രോഗികൾ അനുഭവിക്കുന്ന ദുരിതം കുറച്ചു ഒന്നുമല്ല.
പഴയ അത്യാഹിത വിഭാഗത്തിന് സമീപത്തെയും പ്രധാന ഓപ്പറേഷൻ തിയേറ്ററിലേക്കുമുള്ള ലിഫ്റ്റുകളുമാണ് പണിമുടക്കിയത്. തിയേറ്ററിലേക്കുള്ള ഒരു ലിഫ്റ്റ് പ്രവർത്തിക്കുന്നതാണ് ഏക ആശ്വാസം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍, ഇവിടെ പലപ്പോഴും ലഫ്റ്റില്‍ കയറാനുള്ളവരുടെ തിരക്കാണ് അനുഭവപ്പെടുന്നത്. ഇതു രോഗികളെ വലയ്ക്കുന്നുണ്ട്. ആഴ്ചകളായി തുടരുന്ന ദുരിതം അധികൃതരാകട്ടെ കണ്ടഭാവം നടിക്കുന്നില്ല.
പുതിയ കെട്ടിടസമുച്ചയങ്ങളും നൂതന സാങ്കേതി വിദ്യകളും ആശുപത്രിയില്‍ നടപ്പാക്കുമ്പോഴാണ് ഈ ദുരവസ്ഥ നടക്കുന്നത്.
എന്നാല്‍, ലിഫ്റ്റ് പണിമുടക്കുന്നത് പതിവാണെന്നു രോഗികള്‍ പറയുന്നു. കഴിഞ്ഞ ദിവസം ഒമ്പത്, നാലാം വാർഡ് എന്നിവടങ്ങളിലെ ലിഫ്റ്റുകളുടെ പ്രവർത്തനം നിലച്ചിരുന്നു.
തുടർച്ചയായി ഇവ പണിമുടക്കുന്നത് ആശുപത്രിയുടെ പ്രവർത്തനത്തെയും പ്രതികൂലമായി ബാധിച്ചു. വിവിധ വാർഡുകളിലേക്ക് എത്തുന്നതിനും മരുന്ന് ഉള്‍പ്പെടെ എത്തിക്കുന്നതിനും ചുറ്റിക്കറങ്ങേണ്ട സ്ഥിതിയാണ്.
ഇവയ്ക്ക് എല്ലാം പുറമേ ലിഫ്റ്റുകള്‍ കാലപ്പഴക്കം ചെന്നവയാണെന്നും മാറ്റി പുതിയത് സ്ഥാപിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.