play-sharp-fill
കോട്ടയം മെഡിക്കൽ കോളേജിൽ മൃതദേഹം ഇൻക്വസ്റ്റ് നടത്തുന്ന  നടപടികളുടെ ഫോട്ടോയെടുക്കലിന് അമിത ചാർജ് ; വാർത്തയെ തുടർന്ന്  അന്വേഷണം പ്രഖ്യാപിച്ച്  മെഡിക്കൽ കോളേജ് സൂപ്രണ്ട്

കോട്ടയം മെഡിക്കൽ കോളേജിൽ മൃതദേഹം ഇൻക്വസ്റ്റ് നടത്തുന്ന നടപടികളുടെ ഫോട്ടോയെടുക്കലിന് അമിത ചാർജ് ; വാർത്തയെ തുടർന്ന് അന്വേഷണം പ്രഖ്യാപിച്ച് മെഡിക്കൽ കോളേജ് സൂപ്രണ്ട്

സ്വന്തം ലേഖകൻ

ഗാന്ധിനഗർ : കോട്ടയം മെഡിക്കൽ കോളേജിലെ പോസ്റ്റുമോർട്ടവുമായി ബന്ധപ്പെട്ട് ഫോട്ടോയെടുക്കുന്നതിന് വൻ തുക വാങ്ങുന്നതായുള്ള വാർത്തകളെ തുടർന്ന് അന്വേഷണം പ്രഖ്യാപിച്ച് ആശുപത്രി സൂപ്രണ്ട് .

ആശുപത്രിയിലെ ഫോറൻസിക് വിഭാഗത്തിൽ ഫോട്ടോ എടുക്കുന്നതിനായി മെഡിക്കൽ കോളേജ് അധികൃതർ ആരേയും നിയോഗിച്ചിട്ടില്ലെന്നും അനധികൃതമായി ആരെങ്കിലും പണം വാങ്ങിക്കുന്നുണ്ടെങ്കിൽ നടപടി സ്വീകരിക്കുമെന്നും സൂപ്രണ്ട് ഡോക്ടർ ടി കെ ജയകുമാർ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം മെഡിക്കൽ കോളേജിലടക്കം എല്ലായിടത്തും പോസ്റ്റുമോർട്ടം ചെയ്യുന്നതിന് മുമ്പ് മൃതദേഹത്തിൽ പരിശോധന നടത്തുമ്പോൾ ഫോട്ടോയെടുക്കണം. ഈ ഫോട്ടോകൾ കേസുമായി ബന്ധപ്പെട്ട് കോടതിയിൽ ആവശ്യമായി വരും

ഏതു പോലീസ് സ്റ്റേഷനിൽ നിന്നാണോ മൃതദേഹവുമായി എത്തുന്നത് അവരുടെ പരിശോധനയുടെ ഭാഗമായിട്ടാണ് ഈ ഫോട്ടോ എടുക്കുന്നതും അത് നിയമനടപടികൾക്ക് വിധേയമാക്കുന്നതും.

ഫോട്ടോഗ്രാഫറെ പോലീസുകാർ കൊണ്ടുവരികയാണ് ചെയ്യുന്നത്. ഫോട്ടോ സിഡിയിലാക്കി പോലീസുകാർക്ക് കൈമാറണം. ഈ ജോലി കോട്ടയം മെഡിക്കൽ കോളേജിൽ ഒരാൾ സ്വയം ഏറ്റെടുത്തു എന്നാണ് ആക്ഷേപം. മറ്റ് ഫോട്ടോഗ്രാഫർമാർ വന്നാൽ മോർച്ചറി ജീവനക്കാർ നിസഹകരണം കാണിക്കുമെന്നും ആരോപണമുണ്ട്.

ബന്ധുക്കൾ മൃതദേഹവുമായി മെഡിക്കൽ കോളേജ് മോർച്ചറിയിൽ എത്തുമ്പോൾ അവിടെ ഫോട്ടോഗ്രാഫർ തയ്യാറാണ്. ഇത് ആര് വിളിച്ചിട്ട് വന്നതാണെന്നും എങ്ങനെ എത്തിയതാണെന്നും ആർക്കും അറിയില്ല. പോസ്റ്റുമോർട്ടം നടക്കുമ്പോൾ ഫോട്ടോഗ്രാഫർ ഫോട്ടോ എടുക്കുകയും ബന്ധുക്കളെ സമീപിച്ച് പണം വാങ്ങുകയും ചെയ്യും.

മെഡിക്കൽ കോളേജ് ഡെപ്യൂട്ടി സൂപ്രണ്ട് രതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തെയാണ് സൂപ്രണ്ട് അന്വേഷണത്തിനായി നിയോഗിച്ചത്.