കോട്ടയം മെഡിക്കൽ കോളേജിലെ അപകടം; മരിച്ച ബിന്ദുവിന്റെ മകന് താൽക്കാലിക സർക്കാർ ജോലി; അമ്മയുടെ ജീവനെടുത്ത ഹോസ്പിറ്റലിൽ എനിക്ക് ജോലി വേണ്ടെന്ന് മകൻ നവനീത്

Spread the love

കോട്ടയം:  കോട്ടയം മെഡിക്കല്‍ കോളേജിലെ പഴയ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ച തലയോലപ്പറമ്പ് സ്വദേശിനി ബിന്ദുവിന്റെ മകന് സര്‍ക്കാര്‍ താല്‍ക്കാലിക ജോലി നല്‍കുമെന്ന്  പറഞ്ഞിരുന്നു.എന്നാല്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ മകന് ജോലി വേണ്ടെന്ന് ബിന്ദുവിന്റെ ഭര്‍ത്താവ് വിശ്രുതന്‍ പറഞ്ഞു.

താല്‍ക്കാലിക ജോലി കോട്ടയം മെഡിക്കല്‍ കോളേജില്‍ വേണ്ടെന്നാണ് മകന്‍ നവനീതും പറയുന്നത്. മകന്‍ നവനീതിനു അമ്മ മരിച്ച സ്ഥലത്ത് ജോലി ചെയ്യാന്‍ മാനസികമായ ബുദ്ധിമുട്ടുണ്ടെന്ന് അച്ഛനും പറഞ്ഞു. മകന്‍ ബി ടെക് ആണ് പഠിച്ചിരിക്കുന്നത്. ആ യോഗ്യതയ്ക്കനുസരിച്ചുള്ള ഏതെങ്കിലും സ്ഥിരം ജോലി വേണമെന്നാണ് അച്ഛൻ വിശ്രുതന്റെ ആവശ്യം.

മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ അടുത്ത ആഴ്ച ചേരുന്ന മന്ത്രിസഭായോഗത്തിൽ ഇക്കാര്യങ്ങൾ തീരുമാനിക്കും. കുടുംബത്തിനുള്ള ധനസഹായത്തിലും മന്ത്രിസഭായോഗം തീരുമാനമെടുക്കും. മന്ത്രി വി.എന്‍.വാസവനും ജില്ലാ കലക്ടറും ബിന്ദുവിന്റെ വീട് സന്ദര്‍ശിച്ച്‌ താത്കാലിക ധനസഹായമായി 50,000 രൂപ നല്‍കിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നവനീതിനു കോട്ടയം മെഡിക്കല്‍ കോളേജില്‍ താല്‍ക്കാലിക ജോലി നല്‍കുമെന്നായിരുന്നു മന്ത്രിയുടെ വാഗ്ദാനം.എന്നാൽ കോട്ടയം മെഡിക്കൽ കോളേജിൽ ജോലി വേണ്ട എന്നാണ് സിന്ധുവിന്റെ മകനും, ഭർത്താവും പറഞ്ഞത്.