
കോട്ടയം: മെഡിക്കൽ കോളേജ് കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്നുവീണ് ദാരുണമായി മരിച്ച ബിന്ദുവിന്റെ മരണത്തിന് ഉത്തരവാദി ആരോഗ്യമന്ത്രി വീണാ ജോർജും, മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ.ജയകുമാറുമെന്ന് ആശുപത്രി ജീവനക്കാർ.
തകർന്ന് വീണ പഴയ കെട്ടിടത്തിന് പകരം നിർമിച്ച പുതിയ ബ്ലോക്കിൻ്റെ പണി തീർന്നിട്ട് മാസങ്ങളായി . ഇത് തുറന്നു കൊടുക്കാതെ നീട്ടിക്കൊണ്ടുപോയതിന് പിന്നിൽ വീണാ ജോർജിൻ്റെ താല്പര്യമാണ്. ആരോഗ്യവകുപ്പ് ജില്ലയിൽ നിർമ്മിക്കുന്ന കെട്ടിടങ്ങൾ എല്ലാം ഒറ്റ ദിവസം ഉദ്ഘാടനം ചെയ്യാമെന്ന മന്ത്രിയുടെ താല്പര്യമാണ് മാസങ്ങൾക്ക് മുമ്പ് പണിതീർത്ത കെട്ടിടം തുറന്നു കൊടുക്കാത്തതിന് പിന്നിൽ.
മെഡിക്കൽ കോളജിലെ പണിപൂർത്തിയാക്കിയ സർജിക്കൽ ബ്ലോക്ക് കെട്ടിടത്തിൻ്റെ ഉദ്ഘാടനം വൈകിയതിനു പിന്നിൽ ആരോഗ്യമന്ത്രി വീണാ ജോർജിൻ്റെ പിടിവാശിയെന്ന് കോട്ടയത്തു നടന്ന സിപിഎം ശിൽപശാലയിലും വിമർശനം ഉയർന്നിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ജില്ലയിൽ നിർമാണം പൂർത്തിയാക്കിയ പല ആശുപത്രിക്കെട്ടിടങ്ങളും പദ്ധതികളും മന്ത്രിയുടെ തീയതി കാത്തുകിടക്കുകയാണെന്നും ശില്പശാലയിൽ ആരോപണം ഉയർന്നു.
ഇന്നലെ തകർന്ന് വീണ കെട്ടിടം അപകടാവസ്ഥയിലെന്നും പൊളിച്ചു കളയണമെന്നും സ്പെഷ്യൽ ബ്രാഞ്ച് 5 വർഷം മുൻപ് റിപ്പോർട്ട് ചെയ്തതാണ്. ഇത് കൂടാതെ ആശുപത്രിയിലെ ജീവനക്കാർ കെട്ടിടത്തിന്റെ ശോചനീയാവസ്ഥ സംബന്ധിച്ച് സൂപ്രണ്ടിന് പലതവണ മുന്നറിയിപ്പ് നൽകിയതാണ്. ഇതെല്ലാം സൂപ്രണ്ട് അവഗണിക്കുകയായിരുന്നു.
തകര്‍ന്ന കെട്ടിടത്തിന് ആര്‍പ്പൂക്കര പഞ്ചായത്തിൽ നിന്ന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് വാങ്ങിയിട്ടില്ലെന്ന വിവരവും പുറത്തുവന്നു. ഇതെല്ലാം സൂചിപ്പിക്കുന്നത് ആശുപത്രിയിലെ ഭരണ പരാജയമാണ്.
മെഡിക്കൽ കോളേജ് സൂപ്രണ്ടിനാകട്ടെ ആശുപത്രി സംരക്ഷിക്കാൻ താല്പര്യമില്ല. സൂപ്രണ്ടിന് താൽപര്യം വനിതാ ജീവനക്കാർ ഉൾപ്പടെയുള്ളവരെ കൂട്ടി ആതിരപ്പള്ളിക്കും, ഗോവയ്ക്കും ടൂർ പോകാനാണ്. ഇത്തരത്തിലുള്ള ടൂറുകൾ ഓപ്പറേറ്റ് ചെയ്യുന്നത് മരുന്ന് കമ്പനികളും ആശുപത്രിയിലേക്ക് നൂലടക്കമുള്ളവ വിതരണം ചെയ്യുന്ന കമ്പനികളുമാണ്. ഇത്തരത്തിൽ വർഷം മൂന്നും നാലും ട്രിപ്പുകളാണ് മരുന്നു കമ്പനികൾ സംഘടിപ്പിക്കുന്നത്. ഇത് സംബന്ധിച്ച് വ്യാപക ആരോപണമാണ് മെഡിക്കൽ കോളേജ് സൂപ്രണ്ടിനെതിരെ ഉയരുന്നത്