video
play-sharp-fill

കോട്ടയം മെഡിക്കൽ കോളേജിന് സമീപം ന​ഗരസഭാ ആരോ​ഗ്യവിഭാ​ഗത്തിന്റെ വ്യാപക റെയ്ഡ്; എട്ട് ഹോട്ടലുകളിൽ പരിശോധന; അഞ്ചെണ്ണം മികച്ച നിലവാരം പുലർത്തിയപ്പോൾ മൂന്നിടത്തുനിന്നും പഴകിയ ഭക്ഷണം പിടിച്ചെടുത്തു; സരസ്വതി, എന്റെ ഹോട്ടൽ, മഡോണ തുടങ്ങിയ ഹോട്ടലുകളിൽ നിന്നാണ് പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തത്

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : മെഡിക്കൽ കോളേജിന് സമീപമുള്ള ഹോട്ടലുകളിൽ ന​ഗരസഭാ ആരോ​ഗ്യവിഭാ​ഗത്തിന്റെ വ്യാപക റെയ്ഡ്. എട്ട് ഹോട്ടലുകലിൽ നടത്തിയ റെയ്ഡിൽ അഞ്ചെണ്ണം മികച്ച നിലവാരം പുലർത്തിയപ്പോൾ മൂന്ന് ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തു.

മെഡിക്കൽ കോളജ് പരിസരത്തെ സരസ്വതി , എന്റെ ഹോട്ടൽ , മഡോണ എന്നീ ഹോട്ടലുകളിൽ നിന്നാണ് പഴകിയ ഭക്ഷണവും, എണ്ണയും പിടിച്ചെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊറോട്ട മാവ് , ചോറ് തുടങ്ങിയവയും പിടിച്ചെടുത്തു. ഹോട്ടലുകളുടെ ന്യൂനതകൾ പരിഹരിക്കുന്നതിനു നോട്ടീസ് നൽകിയിട്ടുണ്ട്.
പരിശോധനകൾക്ക് നഗരസഭാ ഹെൽത്ത്‌ സൂപ്പർവൈസർ എം.ആർ സാനു നേതൃത്വം നൽകി.

ഹെൽത്ത്‌ ഇൻസ്‌പെക്ടർ സ്വപ്ന ബി നായർ ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ മാരായ ജഗൽ ചിത്ത്, സോണി ബാബു എന്നിവരും റെയ്ഡിൽ പങ്കെടുത്തു

വരും ദിവസങ്ങളിലും പരിശോധനകൾ നടത്തുമെന്ന് നഗരസഭ അധ്യക്ഷ ബിൻസി സെബാസ്റ്റ്യനും, ഹെൽത്ത് കമ്മറ്റി അധ്യക്ഷൻ എബി കുന്നേപ്പറമ്പിലും പറഞ്ഞു