
ഗാന്ധിനഗർ: അവകാശങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ഒപി ബഹിഷ്കരണം ഉൾപ്പെടെയുള്ള സമരത്തിലേക്ക് നീങ്ങുമെന്ന് മെഡിക്കൽ കോളജ് ഡോക്ടർമാരുടെ മുന്നറിയിപ്പ്.
അവകാശ നിഷേധത്തിനെതിരെ ഡോക്ടർമാർ കെ ജി എം സി ടി എ യുടെ ആഭിമുഖ്യത്തിൽ സംസ്ഥാന വ്യാപകമായി നടത്തിയ പ്രതിഷേധത്തിൻ്റെ ഭാഗമായി കോട്ടയം മെഡിക്കൽ കോളേജിലും പ്രതിഷേധ ധർണ്ണ നടത്തി. ജില്ലാ പ്രസിഡൻറ് ഡോ. ഫ്രെഡറിക് പോൾ ഉദ്ഘാടനം ചെയ്തു. സർക്കാർ അനുകൂല നിലപാട് സ്വീകരിച്ചില്ലെങ്കിൽ സമരം ശക്തമാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
എൻ എം സി മാനദണ്ഡങ്ങൾ അനുസരിച്ച് കാസർഗോഡ്, വയനാട്, ഇടുക്കി, കോന്നി മെഡിക്കൽ കോളേജുകളിൽ മതിയായ അധ്യാപക തസ്തികകൾ സൃഷ്ടിക്കുക. എല്ലാ മെഡിക്കൽ കോളേജുകളിലും രോഗികളുടെ എണ്ണത്തിനനുസരിച്ച് കൂടുതൽ തസ്തികകൾ അനുവദിക്കുക. മെഡിക്കൽ കോളേജുകളിൽ എൻ എം സി മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും ഉപകരണങ്ങളും ലഭ്യമാക്കുക. എൻട്രി കേഡറിലെ ശമ്പള അപാകതകൾ പരിഹരിക്കുക. മെഡിക്കൽ കോളേജ് അദ്ധ്യാപകർക്ക് ലഭിക്കേണ്ട ശമ്പള പരിഷ്കരണ കുടിശ്ശികയും, മറ്റ് ശമ്പള അപാകതകളും അടിയന്തരമായി പരിഹരിക്കുക.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കേന്ദ്രനിരക്കിൽ ക്ഷാമബത്തയും അതിന്റെ കുടിശ്ശികയും ഉടൻ അനുവദിക്കുക. കേരളത്തിലെ കേന്ദ്ര സിവിൽ സർവീസ്, ജുഡീഷ്യൽ ഉദ്യോഗസ്ഥർക്ക് ലഭിച്ചതുപോലെ ക്ഷാമബത്ത കുടിശ്ശിക വിതരണം ചെയ്യുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം നടത്തിയത്. ഡോ. സബീർ, ഡോ. കെ എം ബിന്ദു, ഡോ. ടി ആർ രാധ, തുടങ്ങിയവർ പ്രസംഗിച്ചു