കോട്ടയം മെഡിക്കൽ കോളേജിൽ രോഗികൾക്കൊപ്പം കൂട്ടിരിപ്പുകാരും വലയുന്നു..! പൊടിപാറ ലാബിൽ രക്ത പരിശോധനയ്ക്ക് എത്തുന്ന കൂട്ടിരിപ്പുകാരുടെ നടുവൊടിച്ച് ജീവനക്കാർ…! രക്തസാമ്പിളുകൾ സ്വീകരിക്കുന്നതിനുള്ള രണ്ടു കൗണ്ടറുകളിൽ പ്രവർത്തിക്കുന്നത് ഒരു കൗണ്ടർ മാത്രം..! ക്യൂ നിന്ന് വലയുന്ന ജനങ്ങളെ നോക്കി ജീവനക്കാർ രസിക്കുന്നു
സ്വന്തം ലേഖകൻ
ഗാന്ധിനഗർ : കോട്ടയം മെഡിക്കൽ കോളേജ് പൊടിപാറ ലാബിൽ രക്ത പരിശോധനയ്ക്ക് എത്തുന്ന രോഗികളുടെ കൂട്ടിരിപ്പുകാർ വലയുന്നു. പുലർച്ചെ സമയത്ത് സാധാരണയായി ഉള്ള തിരക്ക് നിയന്ത്രിക്കുന്നതിന് ജീവനക്കാർ തയ്യാറാകുന്നില്ലന്നാണ് ജനങ്ങൾ പറയുന്നത്.
രക്തസാമ്പിളുകൾ സ്വീകരിക്കുന്നതിന് രണ്ട് കൗണ്ടറുകളും പണമടയ്ക്കുന്നതിന് രണ്ട് കൗണ്ടറുകളുമാണ് ഇവിടെ ഉള്ളത്. എന്നാൽ രക്ത സാബിൾ സ്വീകരിക്കാൻ ഒരു കൗണ്ടർ മാത്രമാണ് പ്രവർത്തിക്കുന്നത്. എല്ലാ കൗണ്ടറുകളും പ്രവർത്തിപ്പിക്കാൻ ആവശ്യമായ ജീവനക്കാർ ലാബിന്റെ ഉള്ളിൽ ഉണ്ടെന്ന് രോഗികളുടെ കൂട്ടിരിപ്പുകാർ പറയുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
രോഗികൾക്ക് പ്രഭാത ഭക്ഷണം പോലും കൃത്യസമയത്ത് വാങ്ങി നൽകാൻ കഴിയാത്ത സ്ഥിതിയാണ് കൂട്ടിരിപ്പുകാർക്ക് .
പൊടിപാറ ലാബിന്റെ നാല് കൗണ്ടറുകളും കൃത്യമായി പ്രവർത്തിച്ചാൽ രക്ത പരിശോധനയ്ക്ക് എത്തുന്ന രോഗിയുടെ കൂട്ടിരിപ്പുകാർക്ക് നിമിഷങ്ങൾക്ക് അകം കാര്യം സാധിച്ചു മടങ്ങാം.
ബന്ധപ്പെട്ട അധികാരികൾ പ്രശ്നപരിഹാരത്തിന് അടിയന്തര ഇടപെടൽ നടത്തണമെന്ന് ജനങ്ങൾ ആവശ്യപ്പെടുന്നു.