video
play-sharp-fill

രോഗികളെ കുടുക്കി വിരലടയാളം..! കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സ പൂര്‍ത്തിയായിട്ടും ആരോഗ്യ ഇന്‍ഷ്വറന്‍സ് കിട്ടാത്തതിനാൽ ആശുപത്രി വിടാനാവാതെ നൂറിലേറെ രോഗികള്‍; വലഞ്ഞ് ഉദ്യോഗസ്ഥരും

രോഗികളെ കുടുക്കി വിരലടയാളം..! കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സ പൂര്‍ത്തിയായിട്ടും ആരോഗ്യ ഇന്‍ഷ്വറന്‍സ് കിട്ടാത്തതിനാൽ ആശുപത്രി വിടാനാവാതെ നൂറിലേറെ രോഗികള്‍; വലഞ്ഞ് ഉദ്യോഗസ്ഥരും

Spread the love

സ്വന്തം ലേഖിക

കോട്ടയം: മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ കഴിഞ്ഞ അഞ്ചുദിവസമായി ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷയുടെ സഹായം ലഭിക്കാതെ രോഗികള്‍.

ചികിത്സ പൂര്‍ത്തിയാക്കി ബില്ലടക്കാന്‍ ചെന്നപ്പോള്‍ മാത്രമാണ് രോഗികളില്‍ പലരും തങ്ങള്‍ക്ക് വിരലടയാളം കൃത്യമായി രേഖപ്പെടുത്താന്‍ ആവാത്തത് മൂലം ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കില്ലെന്ന് അറിയുന്നത്. ഇതോടെ ചികിത്സ പൂര്‍ത്തിയാക്കിയിട്ടും ഇവര്‍ക്ക് ആശുപത്രി വിടാന്‍ സാധിച്ചിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേന്ദ്ര സര്‍ക്കാരിന്റെ ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷയില്‍ വന്ന ഭേദഗതി മൂലമാണ് അഞ്ചു ദിവസത്തിനിടെ കോട്ടയം മെഡിക്കല്‍ കോളേജില്‍ നൂറുകണക്കിന് രോഗികള്‍ ബില്ല് അടക്കാന്‍ സാധിക്കാതെ കുടുങ്ങിക്കിടക്കുന്നത്.

ഈ മാസം 25ന് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ നിര്‍ദേശപ്രകാരം രോഗിയെ ആശുപത്രിയില്‍ കിടത്തി 24മണിക്കൂറിനുള്ളില്‍ ബയോമേട്രിക് അതെഡിക്കേഷന്‍ അഥവാ വിരല്‍ അടയാളം എടുത്ത് പഴയ രേഖയുമായി ചേര്‍ന്നാല്‍ മാത്രമേ ഇനി ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കു.

എന്നാല്‍ പ്രായമായവരും, അത്യാഹിതക വിഭാഗത്തിലോ, അബോധാവസ്ഥയിലൊ ഉള്ള രോഗികളില്‍ നിന്ന് വിരലടയാളം എടുക്കാന്‍ സാധിക്കില്ല. ഇതു ഇന്‍ഷുറന്‍സ് ലഭിക്കാന്‍ തടസമാകുന്നു.

മെഡിക്കല്‍ കോളേജില്‍ അഞ്ചിയോപ്ലാസ്റ്റി ചെയ്യാന്‍ വന്ന രോഗി ബില്ല് അടക്കാന്‍ സാധിക്കാതെ ഇപ്പോഴും ആശുപത്രിയില്‍ തുടരുകയാണ്.
പ്രസ്തുത ഉത്തരവ് പിന്‍വലിക്കുകയോ, ഭേദഗതി ചെയ്യുകയോ ചെയുന്നതിനായി മുഖ്യമന്ത്രിക്കും, ആരോഗ്യ മന്ത്രിക്കും, പ്രതിപക്ഷ നേതാവിനും പരാതി നല്‍കിയിരിക്കുകയാണ് കെ എസ് യു നേതാവ് ജോബിന്‍ ജേക്കബ്.