
കോട്ടയം മെഡിക്കൽ കോളേജിൽ വനിതാ പെർഫ്യൂഷനിസ്റ്റ് ട്രെയിനിക്ക് നേരേ ലൈംഗിക അതിക്രമം; യുവതിയെ കയറി പിടിച്ച് പെർഫ്യൂഷനിസ്റ്റ്; വനിത ഭരിക്കുന്ന ആരോഗ്യവകുപ്പിൽ പെൺകുട്ടികൾക്ക് മാനം പോകുന്നത് പതിവായി; പരാതി മുക്കാൻ ഉന്നത ഇടപെടൽ
സ്വന്തം ലേഖകൻ
കോട്ടയം: മെഡിക്കൽ കോളേജിൽ പെർഫ്യൂഷനിസ്റ്റ് ട്രെയിനിയെ കയറി പിടിച്ച് പെർഫ്യൂഷനിസ്റ്റ്.
പാറമ്പുഴ സ്വദേശിയായ സീനിയർ പെർഫ്യൂഷനിസ്റ്റ് രാജേഷിനെതിരെയാണ് ട്രയിനിയായ യുവതിയുടെ പരാതി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സൂപ്രണ്ടിന്റെ ഡിപ്പാർട്ട്മെന്റിൽ നടന്ന സംഭവമായിട്ടും യാതൊരു നടപടിയും ഇതുവരെ അധികൃതർ സ്വീകരിച്ചിട്ടില്ല.
ഇതിനിടെ കോട്ടയം മെഡിക്കൽ കോളേജിലെ ലൈംഗീക അതിക്രമം മുക്കാൻ ഉന്നത ഇടപെടലും നടക്കുന്നുണ്ട്.
വനിത ഭരിക്കുന്ന ആരോഗ്യ വകുപ്പിൽ പെൺകുട്ടികളുടെ മാനം പോകുന്നത് നിത്യസംഭവമായി മാറിയിരിക്കുകയാണ്.
കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ പീഡിപ്പിച്ചത് ആശുപത്രി ജീവനക്കാരൻ തന്നെയായിരുന്നു.
തൈറോയ്ഡ് ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെയാണ് ഐസിയുവിൽ വെച്ച് ആശുപത്രി ജീവനക്കാരൻ പീഡിപ്പിച്ചത്.
രണ്ട് വർഷം മുൻപ് കൊവിഡ് ബാധിതയായ ദളിത് പെൺകുട്ടിയെ 108 ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി കൊലക്കേസ് പ്രതിയായ ഡ്രൈവർ ക്രൂര മാനഭംഗത്തിന് ഇരയാക്കിയതും കേരളം ഞെട്ടലോടെയാണ് കേട്ടത്.