
കോട്ടയം : മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടും കാർഡിയോതൊറാസിക് വിഭാഗത്തിലെ ഡോക്ടർമാരും നേഴ്സുമാരും കൂട്ട അവധിയെടുത്ത് ഗോവയിൽ ഉല്ലാസയാത്ര നടത്തുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ കാർഡിയോ തൊറാസിക് വിഭാഗത്തിൽ ചികിത്സയ്ക്ക് എത്തുന്ന പാവപ്പെട്ട രോഗികൾ ചികിത്സ കിട്ടാതെ വലയുകയാണ്.
കാർഡിയോ തൊറാസിക് വിഭാഗത്തിലെ ഡോക്ടർമാരും, നേഴ്സുമാരും, എച്ച്ഡിഎസ് ജീവനക്കാരുമടക്കം നൂറോളം പേരാണ് ഗോവയിലേക്ക് ഉല്ലാസയാത്ര പോയിരിക്കുന്നത്.
ഉല്ലാസയാത്ര സ്പോൺസർ ചെയ്തത് മെഡിക്കൽ കോളേജിലേക്ക് മരുന്ന് വിതരണം ചെയ്യുന്ന കമ്പനിയാണെന്നാണ് പുറത്ത് വരുന്ന വിവരം. ഹോസ്പിറ്റൽ ഡെവലപ്പ്മെന്റ് കമ്മറ്റിയുടെ താൽക്കാലിക ജീവനക്കാരടക്കം ടൂർ പോയ സംഘത്തിൽ ഉണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മറ്റ് വകുപ്പുകളിലെ നേഴ്സുമാർക്ക് തുടർച്ചയായി സ്ഥലം മാറ്റം ലഭിക്കുമ്പോഴും ഹൃദയശസ്ത്രക്രിയ വിഭാഗത്തിലെ ചില നേഴ്സുമാർക്ക് സ്ഥലം മാറ്റം ലഭിക്കാത്തതും ആരോപണ വിധേയമായിട്ടുണ്ട്. ഇത് ഉന്നതങ്ങളിലുള്ള സ്വാധീനം മൂലമാണെന്ന ആക്ഷേപമാണുയരുന്നത്.
കഴിഞ്ഞവർഷം ഹൃദയ ശസ്ത്രക്രീയ വിഭാഗത്തിലെ ചില ഡോക്ടർമാർ വിയറ്റ്നാമിലേക്ക് വിദേശയാത്ര നടത്തിയിരുന്നു. ഈ വിദേശയാത്രയുടെ ചിലവ് വഹിച്ചതും ഈ മരുന്ന് കമ്പനിയാണെന്ന വിവരവും പുറത്ത് വരുന്നുണ്ട്.
സർക്കാർ “കേരളശ്രീ” പുരസ്കാരം നൽകി ആദരിച്ച ഡോക്ടർ ആണ് കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് കൂട്ട അവധിയെടുത്ത് ഗോവയിലേക്ക് ഉല്ലാസയാത്ര പോയ സംഘത്തിൻ്റെ തലവൻ എന്നതാണ് ഞെട്ടിക്കുന്നത്.