കോട്ടയം മെഡിക്കല്‍ കോളജില്‍ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിന് തീപിടിച്ച സംഭവത്തില്‍ ദൂരൂഹത; കെട്ടിട നിര്‍മാണത്തിലെ അപകാത ആണോ തീ പിടിത്തത്തിന് കാരണമെന്ന് പരിശോധിക്കും; കെട്ടിടം പൊളിച്ചുനീക്കി പുനര്‍നിര്‍മിക്കേണ്ടി വരുമെന്ന് ആശങ്ക

Spread the love

സ്വന്തം ലേഖിക

കോട്ടയം: ഗാന്ധിനഗര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിന് തീപിടിച്ച സംഭവത്തില്‍ ദൂരൂഹതയെന്ന് ആരോപണം.

കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ നിന്ന് പടര്‍ന്ന തീ മറ്റു നില കളിലേയ്ക്കും വ്യാപിച്ചു. ഇനി ഈ കെട്ടിടം ഉപയോഗിക്കുവാന്‍ കഴിയുമെന്ന് തോന്നുന്നില്ലെന്ന് പൊതുമരാമത്ത് വകുപ്പിലെ ടെക്നിക്കല്‍ കണ്‍സള്‍ട്ടന്റ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കെട്ടിട നിര്‍മ്മാണത്തിന് ഉപയോഗിച്ച കമ്പികളും കോണ്‍ക്രീറ്റുകളും അതിശക്തമായി ചൂടായതിനാല്‍ കെട്ടിടത്തിന് ബലക്ഷയം ഉണ്ടാകുവാനുള്ള സാദ്ധ്യതയുണ്ടെന്നും വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ചൂട് പിടിച്ചതോടെ കമ്പികള്‍ വികസിക്കുകയും ബീമിന് ബലക്ഷയം സംഭവിക്കുകയും ചെയ്തിട്ടുണ്ട്.

249 കോടി ചെലവഴിച്ച്‌ ജനറല്‍ സര്‍ജറി വാര്‍ഡിനായിട്ടാണ് 8 നിലയുള്ള കെട്ടിടം നിര്‍മിച്ചു വന്നത്. കെട്ടിട നിര്‍മാണത്തില്‍ ഏതെങ്കിലും തരത്തിലുള്ള അപകാത ഉള്ളതു കൊണ്ടാണോ തീ പിടിത്തത്തിന് കാരണമെന്നും സംശയിക്കുന്നു.

കെട്ടിടം പൂര്‍ണ്ണമായോ ഭാഗികമായോ പൊളിച്ചുനീക്കി പുനര്‍നിര്‍മിക്കേണ്ടി വരുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. തീ പിടിക്കാനുണ്ടായ കാരണത്തെക്കുറിച്ചോ ഏതൊക്കെ തരത്തിലുള്ള നഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നോ എന്ന് ഞങ്ങള്‍ പറയില്ലെന്നും ആശുപത്രി അധികൃതരോട് ചോദിക്കൂ എന്നുമാണ് കരാറുകാരന്റെ പ്രതിനിധിയുടെ മറുപടി.

എന്നാല്‍ കെട്ടിട നിര്‍മാണത്തില്‍ ആശുപത്രി അധികൃതര്‍ക്ക് പങ്കാളിത്തമില്ലാത്തതിനാല്‍ കെട്ടിടത്തിനുണ്ടായ നഷ്ടത്തെക്കുറിച്ച്‌ അറിയില്ലെന്നും ഇതു സംബന്ധിച്ച്‌ കരാറുകാരന്‍ ഒന്നും തന്നെ പറഞ്ഞിട്ടില്ലെന്നും ആശുപത്രി അധികൃതരും പറയുന്നു.