video
play-sharp-fill

കോട്ടയം മെഡിക്കൽ കോളേജിൽ സർജിക്കൽ വാർഡിന് സമീപം വൻ തീപിടുത്തം; പുതിയതായി പണിയുന്ന കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്;തുടർച്ചയായി ഉണ്ടാകുന്ന തീപിടുത്തത്തിൽ പരിഭ്രാന്തരായി  ജീവനക്കാരും, രോ​ഗികളും

കോട്ടയം മെഡിക്കൽ കോളേജിൽ സർജിക്കൽ വാർഡിന് സമീപം വൻ തീപിടുത്തം; പുതിയതായി പണിയുന്ന കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്;തുടർച്ചയായി ഉണ്ടാകുന്ന തീപിടുത്തത്തിൽ പരിഭ്രാന്തരായി ജീവനക്കാരും, രോ​ഗികളും

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: മെഡിക്കൽ കോളേജിലെ സർജിക്കൽ വാർഡിന് സമീപം വൻ തീപിടുത്തം.

ഡയാലിസിസ് യൂണിറ്റിന് സമീപം
നിർമ്മാണപ്രവർത്തനങ്ങൾ നടക്കുന്ന കെട്ടിടത്തിൽ
വെൽഡിങ്ങ്
ജോലികൾ നടക്കുന്നതിനിടെ
പ്രദേശത്ത് കൂട്ടിയിട്ടിരിക്കുന്ന പ്ലാസ്റ്റിക്ക്, തടി മാലിന്യങ്ങളിലേക്ക് തീ
പടർന്നാണ് അ​ഗ്നിബാധയുണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുതിയതായി പണിയുന്ന കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. തുടർച്ചയായി ഉണ്ടാകുന്ന തീപിടുത്തത്തിൽ പരിഭ്രാന്തരായിലാണ് ജീവനക്കാരും, രോ​ഗികളും. ബന്ധുക്കളും . കഴിഞ്ഞ ആഴ്ചയിലും
മെഡിക്കൽ കോളേജിൽ തീപിടുത്തം ഉണ്ടായിരുന്നു

തൊട്ടടുത്ത വാർഡിലെ രോഗികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്

അന്യ സംസ്ഥാന തൊഴിലാളികൾ അടക്കം നിരവധി പേർ കെട്ടിടത്തിൽ ഉണ്ടായിരുന്നു. ആർക്കെങ്കിലും പരിക്ക് പറ്റിയിട്ടുണ്ടോയെന്ന് അറിയാൻ സാധിച്ചിട്ടില്ല. പ്രദേശമാകെ വൻ പുകയിൽ മുങ്ങിയിരിക്കുകയാണ്

കോട്ടയത്ത് നിന്നുള്ള ഫയർഫോഴ്സ് സംഘവും ഗാന്ധിനഗർ പൊലീസും സ്ഥലത്ത് എത്തിയിട്ടുണ്ട്. തീയണക്കാനുള്ള ശ്രമം തുടരുകയാണ്.