
കോട്ടയം: കേന്ദ്രസർക്കാരിൻ്റെ ‘സ്വച്ഛത ആക്ഷൻ പദ്ധതി’ പ്രകാരം കോട്ടയം റബ്ബർ ബോർഡ് മെഡിക്കൽ കോളജിന് ശുചീകരണ ഉപകരണങ്ങൾ നൽകി.
10 ലക്ഷം രൂപ വിലവരുന്ന സ്ക്രബ്ബർ ഡ്രയർ ഫ്ളോർ ക്ലീനിങ് മെഷീനും വാക്വം ക്ലീനറുമാണ് വിതരണം ചെയ്തത്. സഹകരണം – തുറമുഖം- ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവന്റെ അധ്യക്ഷതയിൽ മെഡിക്കൽ കോളജിൽ നടന്ന ചടങ്ങിൽ റബ്ബർ ബോർഡ് എക്സിക്യൂട്ടീവ് ഡയറക്ടർ എം.വസന്തഗേശൻ ശുചീകരണ ഉപകരണങ്ങൾ കൈമാറി.
യോഗത്തിൽ മെഡിക്കൽ കോളജിലെ ശുചീകരണ തൊഴിലാളികളെ ആദരിക്കുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. വർഗീസ് പുന്നൂസ്, സൂപ്രണ്ട് ഡോ. ടി. കെ. ജയകുമാർ, റബ്ബർബോർഡ് സെക്രട്ടറി ഇൻചാർജ് ഡോ. ബിനോയ് കെ. കുര്യൻ എന്നിവർ പ്രസംഗിച്ചു.



