
കോട്ടയം മെഡിക്കല്‍ കോളജിലെ ചികിത്സാപ്പിഴവ്; യുവതി മരിച്ച സംഭവത്തില്‍ അന്വേഷണസംഘം സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി
സ്വന്തം ലേഖിക
ഉപ്പുതറ: കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സ ലഭിക്കാതെ യുവതി മരിച്ച സംഭവത്തില്‍ അന്വേഷണ കമ്മീഷൻ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി.
മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് സ്പെഷല്‍ ഓഫീസര്‍ ഡോ. എം.എച്ച്. അബ്ദുല്‍ റഷീദ്, ആരോഗ്യ വകുപ്പ് ഫോറൻസിക് മേധാവി ഡോ. രഞ്ചു രവീന്ദ്രൻ , തിരുവനന്തപുരം മെഡിക്കൻ കോളജ് പ്രഫസര്‍ ഡോ. എസ്. ശ്രീകണ്ഠൻ എന്നിവരടങ്ങുന്ന സമിതിയാണ് ബുധനാഴ്ച സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മരിച്ച യുവതിയുടെ പിതാവ് സി.ആര്‍. രാമറും മനുഷ്യാവകാശ പ്രവര്‍ത്തകൻ ഡോ. ഗിന്നസ് മാടസ്വാമിയും മുഖ്യമന്ത്രി, ആരോഗ്യ വകുപ്പ് മന്ത്രി എന്നിവര്‍ക്കു നല്‍കിയ പരാതിയിലാണ് ആരോഗ്യ വകുപ്പ് അന്വേഷണ സംഘത്തെ നിയോഗിച്ചത്.
ഏലപ്പാറ ചിന്നാര്‍ സിദ്ധൻ ഭവനില്‍ സി.ആര്‍. രാമറുടെ മകള്‍ ലിഷമോള്‍ ( 30 ) 2022 ഏപ്രില്‍ 24 നാണ് യഥാസമയം ചികിത്സ ലഭിക്കാത്തതിനെത്തുടര്‍ന്ന് മരിച്ചത്.
അന്നു രാവിലെ തലവേദനയെത്തുടര്‍ന്ന്
ലിഷമോളെ ഏലപ്പാറയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീടു പീരുമേട് താലൂക്ക് ആശുപത്രിയിലും എത്തിച്ചു.
തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്ക് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി 1.45ന് കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തിയെങ്കിലും നിഷയെ പരിശോധിക്കാൻ ഡ്യൂട്ടി ഡോക്ടര്‍മാര്‍ തയാറായില്ലെന്നാണ് പരാതി.
കാത്തുനിന്നു മടുത്ത പിതാവ് മകളെ മൂന്നരയോടെ അടുത്തുള്ള സ്വകാര്യ ആശുപത്രിയി ലേക്കു കൊണ്ടുപോയി.
എന്നാല്‍, അവിടെ എത്തും മുൻപ് ലിഷമോള്‍ മരിച്ചു.
ഇതു സംബന്ധിച്ച് ആരോഗ്യ മന്ത്രിക്കും മെഡിക്കല്‍ കോളജ് സൂപ്രണ്ടിനും പരാതി നല്‍കിയെങ്കിലും ഒരു നടപടി ഉണ്ടായില്ല. തുടര്‍ന്നാണ് ജുഡീഷല്‍ അന്വേഷണവും അഞ്ചു വയസുള്ള മകന്‍റെ പഠനച്ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും ആവശ്യപ്പെട്ട് ഡോ. ഗിന്നസ് മാടസ്വാമി മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും നിവേദനം നല്‍കിയത്.
പിതാവ് രാമറും മുഖ്യമന്ത്രി ക്കു നിവേദനം നല്‍കി.റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് പീരുമേട് പോലീസിനും നല്‍കും .