കോട്ടയം മെഡിക്കല്‍ കോളജിൽ നടന്നത് വൻ അനാസ്ഥ; രക്ഷാപ്രവർത്തനം തുടങ്ങിയത് ഏറെ വൈകി; തലയോലപ്പറമ്പ് സ്വദേശിനി ബിന്ദുവിനെ പുറത്തെടുത്തപ്പോഴേക്കും മരണം സംഭവിച്ചിരുന്നു; തിരച്ചിൽ നടത്തിയത് പരാതിപ്പെട്ടതിന് ശേഷമെന്ന് ബന്ധുകൾ; നടന്നത് ഗുരുതര വീഴ്ച്ച

Spread the love

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജില്‍ അടച്ചിട്ട വാര്‍ഡിന്റെ ഒരു ഭാഗം ഇടിഞ്ഞു വീണ സംഭവത്തിൽ രക്ഷാപ്രവർത്തനം നടന്നത് ഏറെ വൈകി.

video
play-sharp-fill

അപകടമുണ്ടായി രണ്ട് മണിക്കൂറുകള്‍ക്ക് ഇപ്പുറമാണ് കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടന്ന ബിന്ദുവിനെ കണ്ടെത്തിയത്. രോഗിയുടെ കൂട്ടിരിപ്പുകാരിയായ സ്ത്രീയാണ് അപകടത്തില്‍പ്പെട്ടത്. ഇവരുടെ മകൾ ഇവിടെ ചികിത്സയിലായിരുന്നു. ആശുപത്രി കെട്ടിടത്തില്‍ കുളിക്കാന്‍ പോയതായിരുന്നു ഇവര്‍.

തലയോലപ്പറമ്പ് സ്വദേശിനി ബിന്ദു(52)വാണ് മരിച്ചത്. ഇടിഞ്ഞു വീണ കെട്ടിടത്തിലെ ശൗചാലയത്തിലേക്ക് പോയ അമ്മ തിരികെവന്നില്ലെന്നും ഫോണ്‍വിളിച്ചിട്ട് എടുക്കുന്നില്ലെന്നും ബിന്ദുവിന്റെ മകള്‍ പറഞ്ഞിരുന്നു. ഇതോടെയാണ് ജെസിബി എത്തിച്ച്‌ അഗ്നിരക്ഷാ 1 ഉദ്യോഗസ്ഥരും പോലീസും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ വിശദമായ തിരച്ചില്‍ ആരംഭിച്ചത്. തുടർന്നാണ് ഒരുമണിയോടെ ഇവരെ കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ന് രാവിലെ 11 മണിയോടെയാണ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പതിനാലാം വാർഡ് ആണ് ഇടിഞ്ഞുവീണത്. അപകടത്തില്‍ മൂന്നുപേർക്ക് പരിക്കേറ്റിരുന്നു എന്നാല്‍ പിന്നീടാണ് ഇടിഞ്ഞുവീണ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ഒരാള്‍ കുടുങ്ങിക്കിടപ്പുണ്ട് എന്ന തരത്തിലുള്ള വിവരം പുറത്തുവന്നത്.