
ഗുണ്ടാ വിളയാട്ടവും നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ വിൽപ്പനയും ; കോട്ടയം മെഡിക്കൽ കോളജ് ബസ് ബസ്സ്റ്റാൻഡിൽ വനിതാ യാത്രികർക്ക് യാത്ര ബുദ്ധിമുട്ട് ; അധികൃതർ അടിയന്തരമായി ഇടപെടണമെന്ന ആവശ്യവുമായി യാത്രക്കാർ ; നടപടിയെടുത്തില്ലെന്ന ആക്ഷേപവും ശക്തം
സ്വന്തം ലേഖകൻ
കോട്ടയം:കോട്ടയം മെഡിക്കൽ കോളജ് ബസ് സ്റ്റാൻഡിൽ ഗുണ്ടാ വിളയാട്ടവും കഞ്ചാവ് ഉൾപ്പെടെ നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽപ്പനയും. കഞ്ചാവ് വിൽപ്പനയെ സംബന്ധിച്ച് ഏറ്റൂമാനൂർ എക്സൈസ് അധികൃതരെചിലർ അറിയിച്ചിട്ടും നടപടിയെടുത്തില്ലെന്ന് ആക്ഷേപം.
ബസ്സ്റ്റാൻ്റിൽഅമിതമായ മദ്യപാനംവും മറ്റ് ലഹരി ഉപയോഗവും മൂലം വനിതാ യാത്രികർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായും പരാതിയുണ്ട്. കഴിഞ്ഞദിവസം ഒരു സ്വകാര്യ ബസിൽ യാത്ര ചെയ്ത വിദ്യാർത്ഥിനിയോട് മോശമായി പെരുമാറിയ യുവാവിനെ ബസിൽ നിന്ന് വലിച്ചിറക്കി സ്റ്റാൻ്റിൽ വച്ച് അതിക്രൂരമായി മർദ്ദിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിദ്യാർത്ഥിനി രേഖാമൂലം പരാതി നൽകാത്തതിനാൽ മാനസിക രോഗത്തിന് ചികിത്സ തേടുന്ന യുവാവിനെ സ്റ്റേഷനിൽ എത്തിച്ച ശേഷം പോലീസ് പറഞ്ഞു വിട്ടു.മുൻപ് ഇല്ലാത്ത വിധം ബസ് സ്റ്റാൻ്റിൽ കഞ്ചാവിൻ്റേയും മദ്യത്തിൻ്റേയും വിൽപ്പന കേന്ദ്രമായി മാറിയിരിക്കുന്നു.പോലീസ്, എക്സൈസ് അധികൃതർ അടിയന്തരമായി ഇടപെടണമെന്നാണ് യാത്രക്കാരുടെ ആവശ്യം.