കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിക്കെട്ടിടം തകർന്ന് മരിച്ച ബിന്ദുവിന്റെ മകന് ദേവസ്വം ബോർഡിൽ ജോലി;തേർഡ് ഗ്രേഡ് ഓവർസിയർ തസ്തികയിലാണ് നിയമനം നൽകിയതെന്ന് മന്ത്രി വി.എൻ.വാസവൻ

Spread the love

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്ന് വീണ് മരിച്ച വൈക്കം സ്വദേശിനി ബിന്ദു വിശ്രുതന്റെ മകൻ വി.നവനീതിന് തിരുവിതാംകൂർ ദേവസ്വം ബോർഡിൽ നിയമനം നൽകി ഉത്തരവായി.

എൻജിനിയറിംഗ് ബിരുദധാരിയായ നവനീതിന് ദേവസ്വം ബോർഡ് മരാമത്ത് വിഭാഗത്തിൽ തേർഡ് ഗ്രേഡ് ഓവർസിയർ തസ്തികയിലാണ് നിയമനം നൽകിയതെന്ന് മന്ത്രി വി.എൻ.വാസവൻ അറിയിച്ചു.

വൈക്കം അസിസ്റ്റന്റ് എൻജിനിയർ ഓഫീസിലാവും ജോലിയിൽ പ്രവേശിക്കുക. കുടുംബത്തിന് സർക്കാർ നവീകരിച്ചു നൽകിയ വീടിന്റെ താക്കോൽ നേരത്തേ കൈമാറിയിരുന്നു. ജോലികൂടി നൽകി കുടുംബത്തിന്റെ സുരക്ഷിതത്വം ഉറപ്പാക്കുകയാണ് സർക്കാർ എന്നും മന്ത്രി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group