4000 രൂപ വാങ്ങുനിടത്ത് 8000 രൂപ; പരാതിപ്പെട്ടപ്പോൾ 1000 രൂപ തിരികെ നൽകി; കോഴഞ്ചേരിയിൽ നിന്ന് കോട്ടയം മെഡിക്കൽ കോളേജിൽ രോഗിയുമായി വന്ന ആംബുലൻസ് ഡ്രൈവർ അമിതകൂലി വാങ്ങിയതായി പരാതി

4000 രൂപ വാങ്ങുനിടത്ത് 8000 രൂപ; പരാതിപ്പെട്ടപ്പോൾ 1000 രൂപ തിരികെ നൽകി; കോഴഞ്ചേരിയിൽ നിന്ന് കോട്ടയം മെഡിക്കൽ കോളേജിൽ രോഗിയുമായി വന്ന ആംബുലൻസ് ഡ്രൈവർ അമിതകൂലി വാങ്ങിയതായി പരാതി

സ്വന്തം ലേഖിക

ഗാന്ധിനഗർ: കോഴഞ്ചേരി സ്വകാര്യ ആശുപത്രിയിൽ നിന്ന് കോട്ടയം മെഡിക്കൽ കോളജിലേയ്ക്ക് രോഗിയുമായി വന്ന ആംബുലൻസ് അമിതകൂലി വാങ്ങിയതായി പരാതി.

ആലപ്പുഴ കലവൂർ, ബി ഐ ഒ സി ഹെൽത്ത് കെയർ എന്ന ഐസിയു ആംബുലൻസ് ഡ്രൈവർ ആണ് അമിതകൂലി വാങ്ങിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോഴഞ്ചേരിയിൽ നിന്ന് കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ചേരുന്നതിന് 4000 രൂപയാണ് സാധാരണയായി വാങ്ങുന്നത്. എന്നാൽ ഇവർ 8000 രൂപ വാങ്ങി അതിൻ്റെ ബിൽ നൽകുകയും ചെയ്തു.

പരാതി ഉന്നയിച്ചതിനെ തുടർന്ന് 1000 രൂപ തിരികെ നൽകി. കോഴഞ്ചേരി സ്വദേശിനിയായ 28 കാരിയെയാണ് കോട്ടയം മെഡിക്കൽ കോളേജിലെത്തിച്ചത്.

എട്ടു മാസം ഗർഭിണിയായ യുവതിയുടെ രക്തസമ്മർദ്ദം  താഴ്‌ന്ന നിലയിലായതിനെ തുടർന്നാണ് കോഴഞ്ചേരി സ്വകാര്യ ആശുപത്രിയിൽ നിന്ന് കോട്ടയം മെഡിക്കൽ കോളജിലെത്തിച്ചത്.

ഐ സി യു സജ്ജീകരിച്ചിട്ടുള്ള ആംബുലൻസ് ആയിരുന്നുവെങ്കിലും യുവതിക്ക് ഐ സി യു വിൻ്റെ ആവശ്യം വേണ്ടാതിരുന്നതിനാൽ, ഐ സി യു പ്രവർത്തിച്ചിരുന്നില്ലെന്ന് യുവതിയുടെ ഭർത്താവ് പറഞ്ഞു.

ഐ സി യു ഉള്ള ആംബുലൻസ് ആയിരുന്നാലും, 5000 രൂപയിൽ കുടുതൽ വാങ്ങുവാൻ പാടില്ലെന്ന്, മെഡിക്കൽ കോളേജ് ആoബുലൻസ് ഭാരവാഹികൾ പറയുന്നു.
അമിതകൂലി വാങ്ങിയ ആംബുലൻസ് അധികൃതർക്കെതിരെ നടപടിയെടുക്കണമെന്നാണ് ആവശ്യം