കോട്ടയം മെഡിക്കല്‍ കോളജ് കോമ്പൗണ്ടിനുള്ളില്‍ കാറിടിച്ച് കാല്‍നടയാത്രികന് ഗുരുതര പരിക്ക്; പരിക്കേറ്റത് തിരുവഞ്ചൂര്‍ പള്ളിവാതില്‍ക്കല്‍ സ്വദേശിക്ക്
സ്വന്തം ലേഖിക
ഗാന്ധിനഗര്‍: മെഡിക്കല്‍ കോളജ് കോമ്പൗണ്ടിനുള്ളില്‍ കാറിടിച്ച് കാല്‍നട യാത്രികനു ഗുരുതര പരിക്ക്.
തിരുവഞ്ചൂര്‍ പള്ളിവാതില്‍ക്കല്‍ ജോയിക്കാണ് പരിക്കേറ്റത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്നലെ വൈകുന്നേരം ആറിനു പൊടിപാറ ബില്‍ഡിംഗിനു സമീപമായിരുന്നു അപകടം.
നടന്നുപോയ ജോയി വാഹനങ്ങള്‍ പ്രവേശിക്കാതിരിക്കാന്‍ സ്ഥാപിച്ചിരിക്കുന്ന ചങ്ങലയില്‍ തട്ടി റോഡിലേക്കു വീഴുകയായിരുന്നു. ഈ സമയം റോഡിലൂടെ വന്ന കാര്‍ ഇദ്ദേഹത്തെ ഇടിക്കുകയായിരുന്നു.
ഉടന്‍തന്നെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.
തലയ്ക്ക് പരിക്കേറ്റതിനെത്തുടര്‍ന്ന് ബോധം നഷ്ടപ്പെട്ടതിനാല്‍ ഇദ്ദേഹത്തെ ഐസിയുവില്‍ പ്രവേശിപ്പിച്ചു.
Third Eye News Live
0