ഇനി വെയിലും മഴയും തടസ്സമാകില്ല: രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ആശ്വാസം; കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൗജന്യ ഭക്ഷണ വിതരണ കേന്ദ്രം തുറന്നു

Spread the love

കോട്ടയം: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ആശുപത്രിയുടെ ഓണസമ്മാനമായി സൗജന്യ ഭക്ഷണ വിതരണകേന്ദ്രം തുറന്നു.

വിവിധ സന്നദ്ധ-രാഷ്ട്രീയ സംഘടനകൾ ആശുപത്രിയിൽ എത്തുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി സൗജന്യ ഭക്ഷണ വിതരണം നടത്തുന്നുണ്ട്. ഇത് പുതിയ കെട്ടിടത്തിലേക്കു മാറ്റിയതോടെ ഭക്ഷണം നൽകുന്നവർക്കും സ്വീകരിക്കുന്നവർക്കും വെയിലും മഴയും കൊള്ളാതെ നിൽക്കാനാകും.

കാർഡിയോളജി ബ്ലോക്കിലെ സിസിയുവിന്റെ നവീകരണത്തിനായി ലഭിച്ച നാഷനൽ ഹെൽത്ത് മിഷൻ ഫണ്ടിൽ നിന്നു മിച്ചം പിടിച്ചാണു കെട്ടിടം മെഡിക്കൽ കോളജ് അധികൃതർ നിർമ്മിച്ചിരിക്കുന്നത്. കെട്ടിടം ഉദ്ഘാടനം മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ വർഗീസ് പി പുന്നൂസ് നിർവഹിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group