
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി പരിസരത്ത് തെരുവുനായ ശല്യം രൂക്ഷമാകുന്നു. ആശുപത്രിയിലെ ഒമ്പതാം വാർഡിന്റെയും പ്രസവ വാർഡിന്റെയും പരിസരം നായകളുടെ വിഹാരകേന്ദ്രമായി മാറിയിരിക്കുകയാണ്.
ഗൈനക്കോളജി വിഭാഗം, വനിതാ– മെൻസ് ഹോസ്റ്റൽ, അത്യാഹിത –ഒപി വിഭാഗം, ഭക്ഷണ വിതരണ കേന്ദ്രം, കാർഡിയോളജി ബ്ലോക്ക് തുടങ്ങി ആശുപത്രിയിലെ ആൾത്തിരക്കുള്ള എല്ലാ മേഖലകളിലും തെരുവുനായ്ക്കളുടെ സാന്നിധ്യമുണ്ട്. ആശുപത്രിയുടെ വിവിധ ഭാഗങ്ങളിലുള്ള കാത്തിരിപ്പ് കേന്ദ്രങ്ങളിലെ ഇരിപ്പിടങ്ങൾക്കടിയിലാണ് ഇവ പകൽ സമയത്ത് കിടന്നുറങ്ങുന്നത്.
ആവശ്യത്തിലധികം ഭക്ഷണവും താവളമടിക്കാൻ അനുകൂലമായ സാഹചര്യവും ഉള്ളതിനാലാണ് തെരുവ് നായ്ക്കൾ മെഡിക്കൽ കോളജ് വളപ്പിൽ താവളമടിക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഓടിച്ചുവിടാൻ ശ്രമിച്ചാൽ കൂട്ടത്തോടെ എത്തിയാകും ആക്രമണം. ഭക്ഷണപ്പൊതിയുമായി പോകുന്നവരെ പിന്നാലെ കൂടി ആക്രമിക്കുന്നതും കൂടാതെ തമ്മിൽ കടിപിടി കൂടി പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതും പതിവാണ് സംഭവമാണ്.
കഴിഞ്ഞ ദിവസം അഞ്ചാം വർഷ മെഡിക്കല്‍ വിദ്യാർഥിനിയെ നായ കടിച്ചു. ലേഡീസ് ഹോസ്റ്റലില്‍നിന്നു കോളജിലേക്ക് വരുമ്പോൾ കൂട്ടംകൂടിനിന്ന തെരുനായ്ക്കളില്‍ ഒന്ന് വിദ്യാർഥിനിയെ കടിക്കുകയായിരുന്നു.
ഭീതിയിലായ വിദ്യാർഥി സഹപാഠികളെ വിളിച്ചാണ് അത്യാഹിത വിഭാഗത്തില്‍ പ്രവേശിക്കപ്പെട്ടത്.