‘സജി ചെറിയാൻ പറഞ്ഞതില്‍ വിവാദം കാണുന്നില്ല, കൊറോണ കാലത്ത് ഞാനും സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി’: സജി ചെറിയാന്റെ പ്രസ്താവനയെ പിന്തുണച്ച്‌ കെബി ഗണേഷ്കുമാര്‍

Spread the love

തിരുവനന്തപുരം: സ്വകാര്യ ആശുപത്രിയിലെ ചികിത്സയുമായി ബന്ധപ്പെട്ട് സജി ചെറിയാന്റെ പ്രസ്താവനയെ പിന്തുണച്ച്‌ കെബി ഗണേഷ്കുമാർ രംഗത്ത്.

സജി ചെറിയാൻ പറഞ്ഞതില്‍ വിവാദം കാണുന്നില്ലെന്നും, സർക്കാർ ആശുപത്രിയില്‍ ഇല്ലാത്ത സൗകര്യങ്ങളുണ്ടെന്നും പറഞ്ഞ അദ്ദേഹം, അതില്‍ തെറ്റ് കാണേണ്ടതില്ലെന്നും, കൂടാതെ ചെറിയ വീഴ്ചയുടെ പേരില്‍ മെഡിക്കല്‍ കോളേജുകളുടെ നന്മ കാണാതെ പോകരുതെന്നും കെ ബി ഗണേഷ് കുമാർ പറഞ്ഞു.

ഡങ്കി പനി വന്നാല്‍ ഒരു പരിധി കഴിഞ്ഞാല്‍ പിടിച്ചാല്‍ കിട്ടില്ല. ആരോഗ്യമേഖല ഒരു ദിവസം കൊണ്ട് മെച്ചപ്പെടുത്താനാവില്ല. കൊറോണ കാലത്ത് താനും സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. മരണത്തോട് മല്ലടിച്ചാണ് കിടന്നത്. ജീവൻ തിരിച്ചു കിട്ടുമെന്ന് കരുതിയതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതിപക്ഷത്തിന് ശവപ്പെട്ടി കച്ചവടക്കാരന്റെ മനോഭാവമാണെന്നും ഗണേഷ്കുമാർ വിമർശിച്ചു.

മന്ത്രി രാജി വയ്ക്കേണ്ടന്ന് കോട്ടയം മെഡിക്കല്‍ കോളേജ് കെട്ടിടം ഇടിഞ്ഞ് വീണ് മരിച്ച ബിന്ദുവിന്റെ ഭർത്താവ് പറഞ്ഞു. വീണ ജോർജിനെതിരായ പ്രതിഷേധം എന്തിനെന്നു മനസിലാകുന്നില്ല. അവരെന്ത് തെറ്റ്‌ ചെയ്തു. അവർ ഒരു സ്ത്രീയല്ലേ. ഇങ്ങനെ ആക്രമിക്കാമോ. മന്ത്രിക്ക് പ്രാഥമിക വിവരങ്ങള്‍ അല്ലെ പറയാനാവൂ. പിന്നീട് അറിഞ്ഞപ്പോള്‍ തിരുത്തി പറഞ്ഞില്ലേയെന്നും അദ്ദേഹം ചോദിച്ചു.