
ഗാന്ധിനഗർ: കോട്ടയം മെഡിക്കല്‍ കോളേജിലെ ആണ്‍കുട്ടികളുടെ ഹോസ്റ്റല്‍ പ്രവർത്തിക്കുന്നതും അതീവ അപകടാവസ്ഥയില്‍.
60 വർഷം മുമ്പ് പണിത ഹോസ്റ്റലിലാണ് വിദ്യാർഥികള്‍ ഇപ്പോഴും താമസിക്കുന്നത്. കെട്ടിടത്തിന്റെ ചുവരുകളും മേല്‍ക്കൂരകളുമടക്കം പൊളിഞ്ഞു തുടങ്ങിയ നിലയിലാണ്. കഴിഞ്ഞ ദിവസം പൊളിഞ്ഞുവീണ കെട്ടിടം പണിത അതേ കാലയളവില്‍ തന്നെയാണ് ഈ ഹോസ്റ്റലും പണിതിരിക്കുന്നത്.
പല തവണ പരാതി നല്കി. ജനപ്രതിനിധികളേയും കോളേജ് സൂപ്രണ്ടിനെയുമടക്കം കണ്ട് പരാതി നല്‍കിയെങ്കിലും പ്രശ്നത്തിന് പരിഹാരമായിട്ടില്ലെന്ന് വിദ്യാർഥികള്‍ പറയുന്നു.പെയിന്റടിക്കുക മാത്രമാണ് വർഷങ്ങളായി ചെയ്തുവരുന്നത്. അറ്റകുറ്റപണികള്‍ കൊണ്ട് മാത്രം കാര്യമില്ലെന്ന് വിദ്യാർഥികള്‍ പറയുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വാർത്ത പുറത്തുവന്നതിന് പിന്നാലെ കോട്ടയം മെഡിക്കല്‍ കോളേജിലെ മെൻസ് ഹോസ്റ്റല്‍ ചാണ്ടി ഉമ്മൻ എംഎല്‍എ സന്ദർശിച്ചു.വിദ്യാർഥികളോട് കാര്യങ്ങള്‍ ചോദിച്ചറിയുകയും ചെയ്തു
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ കെട്ടിടം തകർന്ന് കഴിഞ്ഞ ദിവസം ഒരു രോഗിയുടെ അമ്മ മരിച്ചിരുന്നു