
കോട്ടയം : കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ പതിനാലാം വാർഡ് കെട്ടിടം തകർന്നുവീണു. ഇന്ന് രാവിലെയോടെ ആണ് അപകടം ഉണ്ടായത്. മോർച്ചറിക്ക് സമീപമുള്ള പഴയ സർജറിവാഡാണ് ഇടിഞ്ഞു വീണത്. ഇപ്പോൾ അവിടെ ശുചിമുറി മാത്രമാണ് പ്രവർത്തിക്കുന്നത്. മെഡിക്കൽ കോളേജ് നിർമ്മാണ കാലത്തെ ഉണ്ടാക്കിയ പഴയ കെട്ടിടമാണിത്.
രാവിലെ വലിയ ശബ്ദത്തോടെ കെട്ടിടം ഇടിഞ്ഞു വീഴുകയായിരുന്നു. മൂന്നോളം പേർക്ക് ചെറിയ രീതിയിലുള്ള പരിക്കുകൾ ഉണ്ട്, പരിക്കേറ്റവരെ ഉടൻതന്നെ ആശുപത്രിയിലേക്ക് മാറ്റി. കൂടുതൽ ആളുകൾ ഇവിടെ ഉണ്ടോ എന്ന് വ്യക്തമായിട്ടില്ല. പോലീസും, എയർഫോഴ്സും സ്ഥലത്തെത്തിയിട്ടുണ്ട്.