
സ്വന്തം ലേഖകൻ
കോട്ടയം : പോടാ പട്ടി, ഞാനൊരു പെണ്ണാണ് നിന്നെ എങ്ങനെ കുടുക്കണം എന്ന് എനിക്കറിയാം ”
കോട്ടയം മെഡിക്കൽ കോളേജ് ഫോറൻസിക് മേധാവിയായ വനിതാ ഡോക്ടർ പിജി വിദ്യാർത്ഥിയോട് പറയുന്ന ഭാഷയാണിത്. സമൂഹത്തിനാകെ മാതൃകയാകേണ്ട ഒരു ഡോക്ടറുടെ വായിൽ നിന്ന് വരുന്ന വാചകങ്ങളാണ് ഇത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വ്യാജ പീഡനക്കേസിൽ കുടുക്കുമെന്ന് പറയുന്നതിനു പുറമേ പി ജി വിദ്യാർത്ഥികളെ ഫോറൻസിക് മേധാവി വിളിക്കുന്നത് കേട്ടാലറയ്ക്കുന്ന രീതിയിലുള്ള
പുളിച്ച തെറിയുമാണ്.
കോട്ടയം മെഡിക്കൽ കോളേജ് ഫോറൻസിക് സർജന്റെ പെരുമാറ്റത്തിൽ പ്രതിഷേധിച്ച് പി ജി വിദ്യാർത്ഥികളടക്കമുള്ളവർ മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്.
കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിന് എത്തിക്കുന്ന മൃതദേഹങ്ങളോട് ഫോറൻസിക് മേധാവി അനാദരവ് കാണിക്കുന്നതായി മുൻപ് തന്നെ പരാതി ഉയർന്നിരുന്നു
ഫോറൻസിക് എച്ച്ഒഡി അപമര്യാദയായി പെരുമാറുന്നതായി കാണിച്ച് പിജി വിദ്യാർത്ഥികൾ ആരോഗ്യ മന്ത്രിയുൾപ്പെടെയുള്ളവർക്ക് നേരത്തേ പരാതി നൽകിയിരുന്നു. മുൻപും പിജി വിദ്യാർത്ഥികളെ അസഭ്യം പറഞ്ഞതിന് അന്വേഷണം നേരിട്ടയാളാണ് ഫോറൻസിക് എച്ച്ഒഡി .
എന്നാൽ അധികൃതർ ചേർന്ന് പരാതി ഒതുക്കി തീർക്കുകയായിരുന്നു. ഇപ്പോൾ പി ജി വിദ്യാർത്ഥികളെ മാനസികമായി പീഡിപ്പിക്കുകയും അസഭ്യം വിളിക്കുകയും, തനിക്കെതിരെ നിൽക്കുന്നവരെ വ്യാജ പീഡനക്കേസിൽ കുടുക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയുമാണ് ഫോറൻസിക്ക് മേധാവി ചെയ്യുന്നത്.
ഫോറൻസിക് മേധാവിയുടെ മാനസിക പീഡനത്തെ തുടർന്ന് ഡോക്ടർമാർ അടക്കമുള്ളവർ കോട്ടയം ജില്ലയിൽ നിന്ന് മറ്റു ജില്ലകളിലേക്ക് സ്ഥലം മാറ്റം വാങ്ങി പോയതും അടുത്ത നാളുകളിലാണ്.
ഫോറൻസിക് മേധാവിയുടെ
ഇഷ്ടക്കാരിയായ പിജി വിദ്യാർത്ഥിനിയുടെ അറ്റൻഡൻസിൽ തിരിമറി നടത്തിയതായും പരാതി ഉയർന്നിട്ടുണ്ട്. അറ്റൻഡൻസിൽ കൃത്രിമം കാണിച്ചതിന് യൂണിവേഴ്സിറ്റി അന്വേഷണം നടക്കുന്നതായാണ് ലഭിക്കുന്ന വിവരം. മറ്റു പി ജി വിദ്യാർത്ഥികൾ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഇവർക്കെതിരെ അന്വേഷണം നടക്കുന്നത്.



