
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തുന്ന രോഗികളുടെ പരാതിയില്‍ ഒരു കുറവുമില്ല. ഈ ദുരവസ്ഥയ്ക്ക് എന്ന് മാറ്റമുണ്ടാകും എന്നാണ് രോഗികളും അവരുടെ ബന്ധുക്കളും ചോദിക്കുന്നത്.
ആശുപത്രിയിലെ സി.ടി സ്‌കാൻ മെഷീനുകള്‍ തകരാറിലായിട്ടും അധികൃതർക്ക് അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നത്. മെഷീന്റെ തകരാർ പരിഹരിക്കാൻ തയാറാകാത്തത് സ്വകാര്യമേഖലയിലെ ലാബുകളെ സഹായിക്കാനെന്നാണ് ആക്ഷേപം.
അത്യാഹിത, കാൻസർ വിഭാഗങ്ങളിലെ സ്‌കാനിംഗ് മെഷീനുകളാണ് തകരാറിലായത്. കെട്ടിടങ്ങളും പുതിയ സംവിധാനങ്ങളും ആശുപത്രിയില്‍ ഒരുങ്ങുമ്പോഴും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത പരിഹരിക്കാൻ കാലതാമസമെടുക്കുന്ന സ്ഥിതിയാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പുതിയ സ്‌കാനിംഗ് മെഷീൻ സ്ഥാപിക്കാൻ പണം അനുവദിച്ചിട്ടും നടപടിയെടുക്കാനോ പുതിയ മെഷീൻ സ്ഥാപിച്ച് രോഗികളുടെ ബുദ്ധിമുട്ട് പരിഹരിക്കാനോ മെഡിക്കല്‍ കോളേജ് അധികൃതരും ശ്രമിക്കുന്നില്ല.
നിർദ്ധനരായ രോഗികള്‍ സ്വകാര്യ ലാബുകളെ ആശ്രയിക്കണം. പരിശോധനയ്ക്കായി രോഗികളെ സ്വകാര്യ ലാബിലെത്തിക്കണം. എല്ലാകൊണ്ടും രോഗികള്‍ക്ക് ഇരട്ടിദുരിതമാണ് കോട്ടയം മെഡിക്കൽ കോളേജ് നൽകുന്നത്.