video
play-sharp-fill

കോട്ടയം മെഡിക്കൽ കോളേജിൽ സീനിയര്‍ ഉദ്യോഗസ്ഥന് സ്ഥലം മാറ്റമില്ല; ജൂനിയര്‍ ഉദ്യോഗസ്ഥന് സ്ഥലമാറ്റം; പ്രതിഷേധവുമായി പ്രതിപക്ഷ സര്‍വീസ് സംഘടനാ നേതാക്കള്‍

കോട്ടയം മെഡിക്കൽ കോളേജിൽ സീനിയര്‍ ഉദ്യോഗസ്ഥന് സ്ഥലം മാറ്റമില്ല; ജൂനിയര്‍ ഉദ്യോഗസ്ഥന് സ്ഥലമാറ്റം; പ്രതിഷേധവുമായി പ്രതിപക്ഷ സര്‍വീസ് സംഘടനാ നേതാക്കള്‍

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സീനിയറായ ഉദ്യോഗസ്ഥന് സ്ഥലംമാറ്റം നല്‍കാതെ ജൂനിയര്‍ ഉദ്യോഗസ്ഥന് സ്ഥലം മാറ്റിയതിൽ പ്രതിഷേധം.

സീനിയറും ഭരണകക്ഷി സര്‍വീസ് സംഘടന യൂണിയന്‍ നേതാവിന് സ്ഥലംമാറ്റം നല്‍കാതെ പ്രതിപക്ഷ സര്‍വീസ് സംഘടന യൂണിയനില്‍പ്പെട്ടതും പ്രൊബേഷന്‍ പീരിയഡ് കഴിയാത്തതുമായ ജൂനിയര്‍ ഉദ്യോഗസ്ഥന് സ്ഥലം മാറ്റം നല്‍കിയതിലാണ് ജീവനക്കാരുടെ ഇടയില്‍ പ്രതിഷേധമുയർന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മെഡിക്കല്‍ കോളജ് ആശുപത്രിയിലെ റെക്കോര്‍ഡ് ലൈബ്രേറിയന്‍ വിഭാഗത്തിലാണ് സ്ഥലം മാറ്റ ഉത്തരവ്. ഈ വിഭാഗത്തില്‍ സീനിയറായ ഉദ്യോഗസ്ഥന് സ്ഥലംമാറ്റം നല്‍കാതെ ജൂനിയര്‍ ഉദ്യോഗസ്ഥന് സ്ഥലം മാറ്റിയത് എന്തിനാണെന്ന് പ്രതിപക്ഷ സര്‍വീസ് സംഘടനാ നേതാക്കള്‍ ചോദിക്കുന്നു.

കഴിഞ്ഞ 21 നാണ് ആരോഗ്യ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറയ്കറുടെ ഇതുസംബന്ധിച്ചുള്ള ഉത്തരവ് ഇറങ്ങിയത്. ഇതില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ റെക്കോര്‍ഡ് ലൈബ്രേറിയനും ജൂനിയര്‍ ജീവനക്കാരനുമായ ആളെ ഇടുക്കി മെഡിക്കല്‍ കോളജിലേക്ക് സ്ഥലം മാറ്റിയാണ് ഉത്തരവ് ഇറങ്ങിയത്. എന്നാല്‍ ഇപ്പോള്‍ ഇറക്കിയ ഉത്തരവ് കരട് രേഖയാണെന്നും ആവശ്യമെങ്കില്‍ ഭേദഗതി വരുത്തുമെന്നും അധികൃതര്‍ പറയുന്നു.