video
play-sharp-fill
കോട്ടയം മെഡിക്കൽ കോളേജിൽ ഒന്നര വയസ്സുകാരനെ തട്ടിക്കൊണ്ടു പോകാൻ ശ്രമം; സ്ത്രീകളുടെ ഒബ്സർവേഷൻ വാർഡിലാണ് സംഭവം ; ആലപ്പുഴ സ്വദേശിയുടെ കുഞ്ഞിനെയാണ് തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത് ; സംഭവത്തിൽ മെഡിക്കൽ കോളേജ് അധികൃതർ അന്വേഷണം നടത്തിയില്ലെന്ന് ആരോപണം

കോട്ടയം മെഡിക്കൽ കോളേജിൽ ഒന്നര വയസ്സുകാരനെ തട്ടിക്കൊണ്ടു പോകാൻ ശ്രമം; സ്ത്രീകളുടെ ഒബ്സർവേഷൻ വാർഡിലാണ് സംഭവം ; ആലപ്പുഴ സ്വദേശിയുടെ കുഞ്ഞിനെയാണ് തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത് ; സംഭവത്തിൽ മെഡിക്കൽ കോളേജ് അധികൃതർ അന്വേഷണം നടത്തിയില്ലെന്ന് ആരോപണം

ഗാന്ധിനഗർ :കോട്ടയം മെഡിക്കൽ കോളേജിൽ ഒന്നര വയസ്സുകാരനെ തട്ടിക്കൊണ്ടു പോകാൻ ശ്രമം. സ്ത്രീകളുടെ ഒബ്സർവേഷൻ വാർഡിൽ കഴിഞ്ഞ ബുധനാഴ്ച വൈകിട്ടാണ് സംഭവം. ആലപ്പുഴ സ്വദേശിയുടെ ഒന്നര വയസ്സുള്ള ആൺകുഞ്ഞിനെയാണ് അജ്ഞാതൻ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്. കുട്ടിയെ ഉടൻ തന്നെ തിരികെ ലഭിച്ചത് കൊണ്ട് രേഖമൂലം പരാതി നൽകിയില്ലന്ന് മാതാവ് പറയുന്നു. സംഭവത്തിൽ കോട്ടയം മെഡിക്കൽ കോളേജും അന്വേഷണം നടത്തിയിട്ടില്ല.

കോട്ടയം മെഡിക്കൽ കോളേജിലെ ട്രോമാകെയർ ഒബ്സർവേഷൻ വാർഡായ പത്താം വാർഡിലാണ് സംഭവം . ആലപ്പുഴ സ്വദേശിയായ അമ്മയും ഒന്നരവയസ്സുകാരനും ബന്ധുവിന്റെ ചികിത്സയ്ക്ക് ഒപ്പം എത്തിയതാണ്. ഇതിനിടെയാണ് കുഞ്ഞിനെ തട്ടിക്കൊണ്ടു പോകാൻ ശ്രമം നടന്നത്. കുഞ്ഞിനെ എടുത്തുകൊണ്ട് അജ്ഞാതൻ നടന്നു പോകുന്നത് കണ്ട് അമ്മ ഒപ്പമെത്തി കുഞ്ഞിനെ പിടിച്ചു വാങ്ങുകയായിരുന്നു. എന്നാൽ പിന്നീട് ഇയാളെ അവിടെയെങ്ങും കണ്ടില്ല. ഇയാൾക്ക് 55 വയസ്സോളം പ്രായം തോന്നുമെന്ന് മാതാവ് പറയുന്നു. രേഖാമൂലം പരാതി നൽകാത്തതിനാൽ മെഡിക്കൽ കോളേജ് അധികൃതർ അന്വേഷണം നടത്തിയില്ല.
പുരുഷന്മാർക്കും മറ്റു സന്ദർശകർക്കും പ്രവേശനം ഇല്ലാത്ത പത്താം വാർഡിൽ നിന്നാണ് കുഞ്ഞിനെ തട്ടിക്കൊണ്ടു പോകാൻ ശ്രമം നടന്നത്. ഇത് അധികൃതരുടെ ഗുരുതര വീഴ്ചയാണ് ചൂണ്ടിക്കാണിക്കുന്നത്.

കഴിഞ്ഞവർഷം ജനുവരിയിലും കോട്ടയം മെഡിക്കൽ കോളേജിൽനിന്ന് നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയിരുന്നു. പോലീസിന്റെ അടിയന്തര ഇടപെടലിലൂടെയാണ് കുഞ്ഞിനെ തിരികെ ലഭിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീണ്ടും ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കുമ്പോൾ മെഡിക്കൽ കോളേജ് അധികൃതർ നടപടിയെടുക്കാൻ തയ്യാറാകുന്നില്ല.