video
play-sharp-fill

കോട്ടയം മെഡിക്കല്‍ കോളേജില്‍ 35 കോടിയുടെ വികസന പദ്ധതി; 27.2 കോടി ചെലവഴിച്ച്‌ ഏഴു നിലകളിലായി പണി പൂര്‍ത്തിയാക്കിയ ഫാര്‍മസി കോളേജ്; മൂന്ന് മോഡുലാര്‍ ഓപ്പറേഷന്‍ തിയേറ്റര്‍, ഐ സി എച്ചില്‍ 15 ഓക്‌സിജന്‍ ബെഡ് ഉൾപ്പെടെയുള്ള ആധുനിക ഉപകരണങ്ങൾ; പദ്ധതികളുടെ നിര്‍മ്മാണോദ്ഘാടനവും മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും

Spread the love

കോട്ടയം . കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 35 കോടി രൂപ ചെലവഴിച്ച്‌ പൂര്‍ത്തിയാക്കിയ നിര്‍മ്മാണപ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും വിവിധ പദ്ധതികളുടെ നിര്‍മ്മാണോദ്ഘാടനവും മന്ത്രി വീണാ ജോര്‍ജ് ഇന്ന് വൈകിട്ട് നാലിന് നിര്‍വഹിക്കും.

27.2 കോടി ചെലവഴിച്ച്‌ ഏഴു നിലകളിലായി പണി പൂര്‍ത്തിയാക്കിയ ഫാര്‍മസി കോളേജ് അടക്കമുള്ള നിര്‍മാണ പദ്ധതികളുടെ ഉദ്ഘാടനമാണ് നടക്കുന്നത്. മെഡിക്കല്‍ കോളജ് അത്യാഹിതവിഭാഗത്തിനു സമീപം നടക്കുന്ന ചടങ്ങില്‍ മന്ത്രി വി എന്‍ വാസവന്‍ അദ്ധ്യക്ഷത വഹിക്കും.

തോമസ് ചാഴികാടന്‍ എം പി മുഖ്യപ്രഭാഷണം നടത്തും. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ആശ തോമസ് ആമുഖപ്രഭാഷണം നടത്തും. മെഡിക്കല്‍ കോളജ് സൂപ്രണ്ട് ടി.കെ.ജയകുമാര്‍ വികസനപ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട് അവതരിപ്പിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൂന്ന് മോഡുലാര്‍ ഓപ്പറേഷന്‍ തിയേറ്റര്‍ ,ഐ സി എച്ചില്‍ 15 ഓക്‌സിജന്‍ ബെഡ്, 4 എച്ച്‌ ഡി യു , രണ്ട് ഐ സി യു, 4ഡി , പോര്‍ട്ടബിള്‍ എക്കോ മെഷീന്‍, മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി, എയ്‌റോബിക് കമ്ബോസ്റ്റിംഗ് യൂണിറ്റ് തുടങ്ങി ആധൂനിക ഉപകരണങ്ങൾ