കോട്ടയത്ത് 6.35 ഗ്രാം എംഡിഎംഎയുമായി അതിഥി തൊഴിലാളിയായ യുവാവ് ഉൾപ്പെടെ മൂന്ന് പേർ കോട്ടയംവെസ്റ്റ് പോലീസിന്റെ പിടിയിലായി

Spread the love

കോട്ടയം:നിരോധിത ലഹരി വസ്തുവായ എംഡിഎംഎയുമായി അതിഥി തൊഴിലാളിയായ യുവാവ് ഉൾപ്പെടെ മൂന്ന് പേർ കോട്ടയം വെസ്റ്റ് പോലീസിന്റെ പിടിയിലായി. വേളൂർ സ്വദേശി രഞ്ജിത്ത് തമ്പി(32), അയ്മനം സ്വദേശി ജയരാജ് ,ആസാം സ്വദേശിയായ ആമിർ ഹുസൈൻ എന്നിവരാണ് പിടിയിലായത്.

video
play-sharp-fill

ഇന്നലെ രാവിലെ 11.15 മണിയോട് വേളൂർ കളപ്പുരയ്ക്കൽ ഭാഗത്ത് നിന്നും കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ഹരികൃഷ്ണനും സംഘവുമാണ് പ്രതികളെ പിടികൂടിയത്.

പിടിയിലായ രഞ്ജിത്ത് തമ്പിക്കെതിരെ കുമരകം, ഗാന്ധിനഗർ, കോട്ടയം വെസ്റ്റ് എന്നീ പോലീസ് സ്റ്റേഷനുകളിൽ കേസുകളുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ടാം പ്രതി ജയരാജിനെതിരെ ഗാന്ധിനഗർ പോലീസ് സ്റ്റേഷനിലും, കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലും കേസുകൾ നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.