
കോട്ടയത്ത് എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ; 3.8 ഗ്രാം മയക്കുമരുന്ന് പ്രതികളിൽ നിന്ന് കണ്ടെടുത്തു; പിടിയിലായത് ചങ്ങനാശ്ശേരി വാഴപ്പള്ളി സ്വദേശികൾ
സ്വന്തം ലേഖകൻ
കോട്ടയം: നഗരമധ്യത്തിൽ നിന്ന് എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ. ചങ്ങനാശ്ശേരി വാഴപ്പള്ളി പുത്തൻപുരയ്ക്കൽ ഷോൺ കുര്യൻ, മഞ്ചേരിക്കളം വീട്ടിൽ ജോസഫ് സ്കറിയ എന്നിവരാണ് അറസ്റ്റിലായത്. പ്രതികളിൽ നിന്ന് 3.8 ഗ്രാം രാസലഹരിമരുന്ന് കണ്ടെടുത്തു.
കോട്ടയം എക്‌സൈസ് റേഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്‌പെക്ടർ ചെറിയാനും, സംഘവും ചേർന്നാണ് പ്രതികളെ പിടികൂടിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

എംഡിഎംഎ കടത്തിയ ആഡംബര ബൈക്കും, പ്രതികളുടെ മൊബൈൽ ഫോണും പ്രതികളിൽ നിന്നും പിടിച്ചെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Third Eye News Live
0