video
play-sharp-fill

കോട്ടയത്ത് മാരകമയക്കു മരുന്നായ എംഡിഎംഎ യുമായി യുവാവ് എക്സൈസ് പിടിയിൽ; കോളേജ് വിദ്യാർത്ഥികൾക്കും യുവാക്കൾക്കും ലഹരിമരുന്ന വില്പന നടത്തുന്ന അയ്മനം സ്വദേശിയാണ് പിടിയിലായത്;  പ്രതിയിൽ  നിന്നും 1.16 ഗ്രാം എംഡിഎംഎയും വാഹനവും പിടിച്ചെടുത്തു

കോട്ടയത്ത് മാരകമയക്കു മരുന്നായ എംഡിഎംഎ യുമായി യുവാവ് എക്സൈസ് പിടിയിൽ; കോളേജ് വിദ്യാർത്ഥികൾക്കും യുവാക്കൾക്കും ലഹരിമരുന്ന വില്പന നടത്തുന്ന അയ്മനം സ്വദേശിയാണ് പിടിയിലായത്; പ്രതിയിൽ നിന്നും 1.16 ഗ്രാം എംഡിഎംഎയും വാഹനവും പിടിച്ചെടുത്തു

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: തിരുവാതുക്കൽ കളള് ഷാപ്പിന് സമീപത്തു വെച്ച് മാരകമയക്കു മരുന്നായ എംഡിഎംഎ യുമായി യുവാവ് എക്സൈസ് പിടിയിൽ.
1.1699 ഗ്രാം എം.ഡി.എം.എ യുമായി അയ്മനം മര്യാതുരുത്ത് രാജ്ഭവനം വീട്ടിൽ ജയരാജിനെയാണ് കോട്ടയം എക്‌സൈസ് റേഞ്ച് ഉദ്യോഗസ്ഥർ രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്ത്.

എംഡിഎംഎ സൂക്ഷിച്ചിരുന്ന വാഹനവും പിടികൂടി. കോളേജ് വിദ്യാർത്ഥികൾക്കും യുവാക്കൾക്കും രാസലഹരി വിൽക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് ഇയാൾ. മിന്നൽ പരിശോധനയിൽ നിരവധി ചെറുപ്പക്കാരിലും മയക്ക്മരുന്നിന്റെ സാന്നിധ്യം അബോൺ കിറ്റിലൂടെ നടത്തിയ രാസ പരിശോധനയിൽ വ്യക്തമാവുകയും തുടർന്ന് നടത്തിയ നീക്കത്തിൽ പ്രതി വലയിലാവുകയുമായിരുന്നു. അൻപതോളം ചെറുപ്പക്കാരെ എക്സൈസ് ഇന്നലെ ചോദ്യം ചെയ്തിരുന്നു. പ്രതിയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് തുടരന്വേഷണം ആരംഭിക്കും. അര ഗ്രാമിന് 1500 രൂപ നിരക്കിലാണ് മുൻപ് അന്താരാഷ്ട്ര വിപണിയിൽ മാത്രം ലഭ്യമായിരുന്ന ഈ സിന്തറ്റിക് ഡ്രഗ് വിൽപന നടത്തുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കോട്ടയം എക്‌സൈസ് റേഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്‌പെക്ടർ ചെറിയാനും, സംഘവുമാണ് പ്രതിയെ പിടികൂടിയത്.

എക്സൈസ് സൈബർ സെല്ലിന്റെ സഹായവും ലഭിച്ചിട്ടുണ്ട്.20 വർഷം തടവ് ലഭിക്കാവുന്ന കുറ്റമാണിത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. റെയ്ഡിൽ എക്സൈസ് ഇൻസ്പെക്ടർ പി.വൈ. ചെറിയാൻ പ്രിവന്റീവ് ഓഫീസർമാരായ മനോജ് കുമാർ D രാജീവ് R K, കണ്ണൻ. സി. സിവിൽ എക്സൈസ് ഓഫീസർമാരായ T. സന്തോഷ് , ശ്യാംകുമാർ ട ……. രതീഷ് Kനാണു , നൂജു S. ലാലു തങ്കച്ചൻ , അരുൺ K S, വനിത സിവിൽ എക്സൈസ് ഓഫീസർ സോണിയ എക്സൈസ് ൈഡ്രവർ സത്യൻ എന്നിവർ പങ്കെടുത്തു.