
തേർഡ് ഐ ബ്യൂറോ
കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തിലെ വാർഡിൽ നിന്നും ഉയരുന്നത് ‘അനാശാസ്യത്തിന്റെ നിലവിളി’..! രാത്രിയിൽ അനാശാസ്യ പ്രവർത്തനങ്ങൾക്കായി മെഡിക്കൽ കോളേജ് ഗൈനക്കോളജി വിഭാഗത്തിൽ അനാവശ്യമായി ശബ്ദമുണ്ടാക്കി പ്രേത ബാധയുണ്ടെന്നു വരുത്തി തീർക്കുകയാണ് ചില സാമൂഹ്യ വിരുദ്ധർ.
മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തിലെ ആളൊഴിഞ്ഞ കെട്ടിടത്തിനു സമീപത്തു നിന്നാണ് നിലവിളിയും ബഹളവും ഉണ്ടാകുന്നത്. രാത്രി പന്ത്രണ്ട് മണിയോട് അടുക്കുന്ന സമയത്താണ് നിലവിളി കേൾക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നെ രക്ഷിക്കണേ.. എന്നു സ്ത്രീയുടെ ശബ്ദത്തിലാണ് നിലവിളി കേൾക്കുന്നത്. രാത്രിയിൽ ചിലദിവസങ്ങളിൽ ഇവിടെ നിന്നും വലിയ ശബ്ദത്തിലാണ് നിലവിളി കേൾക്കുന്നത്. രാത്രിയിൽ ഒറ്റപ്പെട്ട കെട്ടിടത്തിൽ നിന്നും നിലവിളി കേൾക്കുന്നതിനാൽ ജീവനക്കാർ ഇവിടേയ്ക്കു പോകാൻ ധൈര്യപ്പെടുന്നില്ല.
എന്നാൽ, മെഡിക്കൽ കോളേജ് ആശുപത്രി ഗൈനക്കോളജി വിഭാഗത്തിനു സമീപത്തെ ഈ ഒഴിഞ്ഞ കെട്ടിടം അനാശാസ്യ സംഘങ്ങളുടെ താവളമാണ്. ഇവിടേയ്ക്കു പൊലീസിന്റെയും സെക്യൂരിറ്റി ജീവനക്കാരുടെയും പരിശോധന ഒഴിവാക്കാൻ ലഹരി മാഫിയയും, അനാശാസ്യ സംഘങ്ങളും ചേർന്നു നടത്തുന്ന നാടകമാണ് ഇപ്പോഴുള്ള നിലവിളി ശബ്ദമെന്നാണ് സൂചന.
അനാശാസ്യ പ്രവർത്തകരാണ് കെട്ടിടത്തിൽ പ്രേത ബാധയുണ്ടെന്ന പ്രചാരണത്തിനു ചുക്കാൻ പിടിക്കുന്നതെന്നാണ് ജില്ലാ പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിരിക്കുന്നത്.
വ്യാജ പ്രചാരണം നടത്തിയ ശേഷം ഈ കെട്ടിടം കേന്ദ്രീകരിച്ചു അനാശാസ്യ പ്രവർത്തനം നടത്തുകയാണ് സംഘം. മെഡിക്കൽ കോളേജ് ആശുപത്രി അധികൃതർ വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഗാന്ധിനഗർ പൊലീസിൽ പരാതി നൽകിയിരുന്നു. ഈ പരാതിയിൽ പ്രാഥമിക അന്വേഷണം നടത്തിയ പൊലീസാണ് സംഭവത്തിനു പിന്നിൽ ്അനാശാസ്യ – ലഹരി മാഫിയ സംഘങ്ങളാണ് എന്നു കണ്ടെത്തിയത്.