കോട്ടയം എംസി റോഡില്‍ കാര്‍ കെഎസ്‌ആര്‍ടിസി ബസിലിടിച്ച്‌ അപകടം; രണ്ടുപേര്‍ക്ക് പരിക്ക്

Spread the love

കോട്ടയം: കോട്ടയം എംസി റോഡില്‍ മണിപ്പുഴ ജംക്‌ഷനു സമീപം കാർ കെഎസ്‌ആർടിസി ബസിലിടിച്ച്‌ അപകടം. അപകടത്തിൽ രണ്ടുപേർക്ക് പരുക്കേറ്റു.പരുക്കേറ്റ എറണാകുളം സ്വദേശികളായ വിനയ (55), സജി (56) എന്നിവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

video
play-sharp-fill

ഇന്ന് പുലർച്ചെ ഒരുമണിയോടെയാണു സംഭവം. എറണാകുളം ഭാഗത്തേക്കു പോകുകയായിരുന്ന കാർ എതിരെ വന്ന കോട്ടയം-അടൂർ സൂപ്പർ ഫാസ്‌റ്റ് ബസിന്റെ മുൻഭാഗത്തേക്ക് ഇടിച്ചു കയറുകയായിരുന്നു.

ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിനു കാരണമെന്നു ചിങ്ങവനം പൊലീസ് പറഞ്ഞു. സ്ഥലത്ത് വാഹന ഗതാഗതം അരമണിക്കൂറോളം തടസപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group