video

00:00

കോട്ടയം എം.സി റോഡിൽ നിയന്ത്രണം നഷ്ടമായ കാർ സ്കൂട്ടറിൽ ഇടിച്ച്  അപകടം:  സ്കൂൾ വിദ്യാർത്ഥികൾ അടക്കം മൂന്ന് പേർക്ക് പരിക്ക്; പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി

കോട്ടയം എം.സി റോഡിൽ നിയന്ത്രണം നഷ്ടമായ കാർ സ്കൂട്ടറിൽ ഇടിച്ച് അപകടം: സ്കൂൾ വിദ്യാർത്ഥികൾ അടക്കം മൂന്ന് പേർക്ക് പരിക്ക്; പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : നിയന്ത്രണം നഷ്ടമായ കാർ സ്കൂട്ടറിൽ ഇടിച്ച് കോട്ടയം എം. സി റോഡിൽ സ്കൂൾ വിദ്യാർത്ഥികൾ അടക്കം മൂന്ന് പേർക്ക് പരിക്ക്. ഇന്ന് രാവിലെ ഒമ്പതരയോടെ എസ് എച്ച് മൗണ്ട് സ്കൂളിന് മുൻപിലാണ് അപകടം നടന്നത്.

സ്കൂളിലേയ്ക്ക് വിദ്യാർത്ഥികളുമായി എത്തിയ വീട്ടമ്മ സഞ്ചരിച്ച സ്കൂട്ടറിൽ എതിർ ദിശയിൽ നിന്നെത്തിയ കാർ ഇടിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാട്ടുകാർ ചേർന്ന് പരിക്കേറ്റവരെ ആശുപത്രിയിലേയ്ക്ക് മാറ്റി. അപകടത്തെ തുടർന്ന് എം.സി റോഡിൽ എസ് എച്ച് മൗണ്ട് ഭാഗത്ത് ഗതാഗതക്കുരുക്കും ഉണ്ടായി.

സ്കൂളിന് മുൻപിൽ സീബ്രാ ലൈൻ ഇല്ലാത്തതിനാൽ റോഡ് മുറിച്ച് കടക്കുന്ന വഴിയാത്രക്കാർക്കും വിദ്യാർത്ഥികൾക്കും വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നു. സീബ്രാ ലൈൻ ഇല്ലാത്തത് കൊണ്ട് തന്നെ വാഹനങ്ങൾ അമിത വേഗത്തിൽ എത്തുന്നതും യാത്രക്കാർക്ക് റോഡ് മുറിച്ച് കടക്കുന്നത് ദുഷ്കരമാക്കുന്നു.